Categories: Kerala

ആലപ്പുഴ രൂപതയിൽ ജൂബിലി വർഷത്തിന് തുടക്കമായി; പ്രത്യാശയുടെ തീർത്ഥാടകരായി ആയിരങ്ങൾ

വിശുദ്ധ പൗലോസ് അപ്പോസ്തലനെ ഈ പ്രത്യേക വർഷത്തിന്റെ വഴികാട്ടിയായി സ്വീകരിച്ച് ക്രിസ്തുവിന്റെ പ്രത്യാശയിൽ നവീകരിക്കാൻ പാപ്പ ആഹ്വാനം ചെയ്തു....

ജോസ് മാർട്ടിൻ

ആലപ്പുഴ: ആഗോള കത്തോലിക്കാ തിരുസഭയുടെ തലവൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ജൂബിലി വർഷത്തിന് ആലപ്പുഴ രൂപതയിൽ തുടക്കം കുറിച്ചതിന്റെ ഭാഗമായി രൂപതയിലെ വെള്ളാപ്പള്ളി പള്ളിയിൽനിന്നും ഭദ്രാസന ദൈവാലയമായ ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ കത്തീഡ്രലിലേക്ക് നടന്ന റാലിയിൽ രൂപതയിലെ വിവിധ ഫൊറോനകളിൽ നിന്നുമായി ആയിരങ്ങൾ പങ്കെടുത്തു.

തുടർന്ന്, കത്തീഡ്രലിൽ ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ.ജെയിംസ് ആനാപറമ്പിലിന്റെ മുഖ്യ കാർമികത്വത്തിൽ അർപ്പിച്ച പൊന്തിഫിക്കൽ സമൂഹ ദിവ്യബലിയിൽ രൂപതാ വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ, രൂപതാ ചാൻസിലർ ജൂഡ് അറയ്ക്കൽ, ലിറ്റർജി കമ്മീഷൻ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ, വികാരി ഫാ.ഫ്രാൻസിസ് കൊടിയനാട്, ഫാ.ജോൺസൺ പുത്തൻവീട്ടിൽ, ഫാ.പോൾ അറക്കൽ തുടങ്ങി രൂപതയിലെ ഫറോനാ വികാരിമാരും, ഇടവക വികാരിമാരും സഹകാർമ്മികരായിരുന്നു.

തിരുസഭയുടെ പാരമ്പര്യമനുസരിച്ച്, ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ ഓരോ ഇരുപത്തി അഞ്ച് വർഷത്തിലും എല്ലാ വിശ്വാസികൾക്കും പ്രത്യാശയിൽ നവീകരിക്കപ്പെടാനുള്ള അവസരമായി പരിശുദ്ധ സിംഹാസനം പ്രഖ്യാപിക്കാറുണ്ട്, ഈ വർഷം സ്പേസ് നോൺ കൺഫ്യൂഡിറ്റ്” എന്ന പേപ്പൽ ബു‌ളയിലൂടെ (പ്രതീക്ഷ നിരാശപ്പെടുത്തുന്നില്ല) ക്രിസ്മസ് രാവിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്നു കൊണ്ട് ജൂബിലി വർഷത്തെ പരിശുദ്ധ പിതാവ് പ്രഖ്യാപിച്ചു, അതോടൊപ്പം ഡിസംബർ 29-ന് ഞായറാഴ്ച എല്ലാ കത്തീഡ്രലുകളിലും, കോ-കത്തീഡ്രലുകളിലും രൂപതാ ബിഷപ്പുമാർ ജൂബിലി വർഷത്തിന് തുടക്കം കുറിച്ച് ദിവ്യബലി അർപ്പിക്കണമെന്നും തന്റെ പേപ്പൽ ബുള്ളയിൽ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടിരുന്നു.

കൂടാതെ, വിശുദ്ധ പൗലോസ് അപ്പോസ്തലനെ ഈ പ്രത്യേക വർഷത്തിന്റെ വഴികാട്ടിയായി സ്വീകരിച്ച് ക്രിസ്തുവിന്റെ പ്രത്യാശയിൽ നവീകരിക്കാൻ എല്ലാ പ്രത്യാശയുടെ തീർത്ഥാടകരോടും പാപ്പ ആഹ്വാനം ചെയ്തു.

ചരിത്രം : ജൂബിലി വർഷങ്ങൾക്ക് ചരിത്രപരവും, വിശുദ്ധ ഗ്രന്ഥപരവുമായ ബന്ധം ഉണ്ടെന്ന് ലേവ്യരുടെ പുസ്തകത്തിൽ കാണാം (പഴയനിയമത്തിൽ, ആഘോഷത്തിന്റെ ഭാഗമായി അടിമകളെയും തടവുകാരെയും മോചിപ്പിക്കുന്നതും ദൈവത്തിന്റെ കരുണയുടെ പ്രകടനങ്ങളായി കടങ്ങൾ മോചിപ്പിക്കുന്നതും). 1300-ൽ പോപ്പ് ബോണിഫസ് എട്ടാമനാണ് ജൂബിലിയുടെ പാരമ്പര്യം സഭയിൽ സ്ഥാപിച്ചു.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പ അപകട നില തരണം ചെയ്തു… വത്തിക്കാനില്‍ നിന്ന് ശുഭവാര്‍ത്ത

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…

2 hours ago

1st Sunday_Lent_2025_പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13)

തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…

4 days ago

സിസ്‌റ്റർ മേരി ലിൻഡ 115 മക്കളുടെ അമ്മ

ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…

4 days ago

21 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദ സന്ദേശം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…

5 days ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററില്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…

1 week ago

ഇടുക്കി രൂപത കെ.സി.വൈ.എം എസ്.എം.വൈ.എം ന് പുതിയ നേതൃത്വം

സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…

1 week ago