ജോസ് മാർട്ടിൻ
ആലപ്പുഴ: ഫാ.ജോൺ ബോയ വെളിയിൽ റോമിലെ ഉർബാനിയാ യൂണിവേഴ്സിറ്റിയിൽ നിന്നും “The crime of Child Pronography a Comparitieve Study Between Canon Law and Indian Criminal Law” വിഷയത്തിൽ ഡോക്ടറേറ്റ് നേടി. ആലപ്പുഴ രൂപതയിലെ വെള്ളാപ്പള്ളി സെന്റ് ഫ്രാൻസിസ് അസീസി ഇടവകാംഗമാണ്. ഫാ.ജോൺ ബോയ വെളിയിൽ ഇനിമുതൽ റവ.ഡോ.ജോൺ ബോയ വെളിയിൽ.
ഫാ.ജോൺ ബോയ 1999-ൽ ചേർത്തല മൈനർ സെമിനാരിയിൽ പഠനം ആരംഭിക്കുകയും, പൂന പേപ്പൽ സെമിനാരിയിൽ ഫിലോസഫി പഠനവും, റോമിൽ നിന്ന് തിയോളജി പഠനവും പൂർത്തിയാക്കി. തുടർന്ന്, റോമിൽ നിന്നുതന്നെ കാനോൻ നിയമത്തിൽ ലൈസൻഷ്യയേറ്റ് നേടിയ ശേഷം 2014-ൽ തിരുപ്പട്ടം സ്വീകരിച്ചു. തുടർന്ന്, ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ സഹവികാരിയായും, ലിയോ13 ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പളായും സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്.
തുടർന്ന്, 2017-ൽ ഡോക്ടറേറ്റ് പഠനത്തിനായി റോമിലേക്ക് പോയി. 2019-ൽ ഡിപ്ലോമാറ്റിക്ക് സർവീസിലേക്കുള്ള തയ്യാറെപ്പുകൾക്കായി പൊന്തിഫിക്കൽ എക്ലെസിസ്റ്റിക്കൽ അക്കാദമിയിൽ ചേർന്നു. ഡിപ്ലോമാറ്റിക്ക് സർവീസിലേക്കുള്ള തയ്യാറെപ്പുകളോടൊപ്പം 2020-ൽ ഡോക്ടറൽ പ്രബന്ധവും വിജയകരമായി പൂർത്തിയാക്കി.
ആലപ്പുഴ രൂപതയിലെ വെള്ളാപ്പള്ളി സെന്റ് ഫ്രാൻസീസ് അസീസി ദേവാലയാംഗങ്ങളായ ജോണി-ലില്ലി ദമ്പതികളാണ് റവ.ഡോ.ജോൺ ബോയയുടെ മാതാപിതാക്കൾ.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.
View Comments
Congratulations..!
Prayerful Best Wishes..!!
💐💐💐🌹🌹💐💐💐