കട്ടയ്‌ക്കോട് ; കുഞ്ഞിലേ മാതാപിതാക്കള്‍ നഷ്‌ടപ്പെട്ട ഈഴക്കോട് സ്വദേശി ക്രൈഷന് അന്തിയുറങ്ങാന്‍ ഈഴക്കോട് ഇടവകയുടെ സ്‌നേഹഭവനം . ഈഴക്കോട് സെയ്ന്റ് ലിയോ പോള്‍ഡ് ദൈവാലയത്തിലെ കെഎല്‍സിഎ ,കെസിവൈഎം സംഘടനകളുടെ പരിശ്രമമാണ് മഹത്തായ ഈ സംരഭം വിജയത്തിലെത്തിക്കാന്‍ സഹായകമായത്. മാതാപിതാക്കള്‍ നഷ്‌ടമായ ക്രൈഷന് രണ്ടു സഹോദരങ്ങളുണ്ട് . കാരുണ്യ വര്‍ഷത്തില്‍ ആരംഭിച്ച ഭവന പദ്ധതിയാണ്‌കഴിഞ്ഞ ദിവസം പൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറിയത്.
സംഘടനകള്‍ക്കൊപ്പം ഇടവകാ വിശ്വാസികളും നാട്ടുകാരും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി . ഭവനത്തിന്റെ താക്കോല്‍ദാനം നെയ്യാറ്റിന്‍കര രൂപതാ മീഡിയാ ഡയറക്‌ടര്‍ ഡോ.ജെ.ആര്‍ ജയരാജ് നിര്‍വ്വഹിച്ചു. ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായി അക്ഷീണം പ്രവര്‍ത്തിച്ച ടി.ജി പ്ലാസിസ്, വിവേക് അനീഷ്, ലതിക തുടങ്ങിവരെയും മറ്റു കെ. എൽ. സി. ഏ., കെ. സി. വൈ. എം. അംഗങ്ങളെയും ഇടവക കൗൺസിലിനേയും ഈ പദ്ധതിയുമായി സഹകരിച്ച എല്ലാപേരെയും ഇടവക വികാരി ഫാ.ഏ. എസ്. പോള്‍ അനുമോദിച്ചു.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.
View Comments
Good... Appreciations to all... Really a wonderful service...