Categories: Diocese

ആയിരങ്ങളെ സാക്ഷിയാക്കി കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയ തീര്‍ഥാടനത്തിന് കൊടിയേറി

13 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന തീര്‍ഥാടന നാളുകൾ...

അനിൽ ജോസഫ്‌

ബാലരാമപുരം: തെക്കിന്റെ കൊച്ചു പാദുവയെന്നറിയപ്പെടുന്ന നെയ്യാറ്റിന്‍കര രൂപതയിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയ തീര്‍ഥാടനത്തിന് കൊടിയേറി. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ ആയിരക്കണക്കിന് വിശ്വാസികളെയും തീര്‍ഥാടകരെയും സാക്ഷിയാക്കി ഇടവക വാകാരി ഫാ.ജോയി മത്യാസ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ചൊവ്വാഴ്ച വൈകിട്ട് 03.00ന് കൊച്ച് പളളിയില്‍ നിന്നാരംഭിച്ച തിരുസ്വരൂപ പ്രദക്ഷിണം 11.45 ഓടെ ദേവാലയത്തിലേക്ക് പ്രവേശിച്ച ശേഷമാണ് 13 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന തീര്‍ഥാടന തിരുനാളിന്റെ കൊടിയേറ്റ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായത്.

ഇന്നലെ നടന്ന സമൂഹ ദിവ്യബലിക്ക് രൂപത ജൂഡിഷ്യല്‍ വികാര്‍ മോണ്‍.ഡി.സെല്‍വരാജന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ബാലരാപുരം ഫൊറോന വികാരി ഫാ.ഷൈജുദാസ് വചന സന്ദേശം നല്‍കി.

ഇന്ന് രാവിലെ നടക്കുന്ന പ്രഭാത ദിവ്യബലിക്ക് സഹവികാരി ഫാ.പ്രദീപ് ആന്‍റോ മുഖ്യ കാര്‍മ്മികത്വം വഹിക്കും. 4.30 മുതല്‍ സങ്കീര്‍ത്തന പാരായണം ജപമാല ലിറ്റിനി നൊവേന എന്നിവ ഉണ്ടാവും. തുടര്‍ന്ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് രൂപത ഫിനാന്‍സ് ഡയറക്ടര്‍ മോണ്‍.അല്‍ഫോണ്‍സ് ലിഗോറി മുഖ്യ കാര്‍മ്മികത്വം വഹിക്കും. തിരുവനന്തപുരം അതിരൂപത പ്രൊക്കുറേറ്റര്‍ ഫാ.പയസ് ലോറന്‍സ് വചനം പങ്കുവെയ്ക്കും.

തുടര്‍ന്ന് നടക്കുന്ന പ്രണാമ സന്ധ്യ മന്ത്രി കടകം പളളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പാറശാല എംഎല്‍എ സികെ ഹരീന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ എംഎല്‍എ മാരായ ഐബി സതീഷ്, പിസി കുഞ്ഞിരാമന്‍, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, ഫാ.പ്രദീപ് ആന്‍റോ, വാര്‍ഡ് മെമ്പര്‍ സുനില്‍ കുമാര്‍, അവണാകുഴി സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ സോമന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എപി ശശികുമാര്,‍ പിസി വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

1 hour ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago