Categories: Kerala

ആതുരശുശ്രുഷ പ്രവർത്തകർ ജീവന് സംരക്ഷണം നൽകുവാൻ വിളിക്കപ്പെട്ടവർ; ആർച്ച് ബിഷപ്പ് സൂസപാക്യം

ആതുരശുശ്രുഷ പ്രവർത്തകർ ജീവന് സംരക്ഷണം നൽകുവാൻ വിളിക്കപ്പെട്ടവർ; ആർച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​നു​​​ഷ്യ​​​ജീ​​​വ​​​നെ​​​ന്ന അ​​​മൂ​​​ല്യ​​​നി​​​ധി​​​യെ ആ​​​ദ​​​രി​​​ക്കാ​​​നും സം​​​ര​​​ക്ഷി​​​ക്കാ​​​നും പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള ക​​​ട​​​മ ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും ജീ​​​വ​​​സം​​​ര​​​ക്ഷ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന പ്രോ​​​ലൈ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും ഉ​​​ണ്ടെ​​​ന്ന് കെ​​​.സി​​​.ബി.സി. പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം. ജീ​​​വ​​​നെ​​​യും ജീ​​​വി​​​ത​​​ത്തെ​​​യും പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ആ​​​ന​​​ന്ദം ക​​​ണ്ടെ​​​ത്താ​​​ൻ ന​​​മു​​​ക്ക് ക​​​ഴി​​​യ​​​ണ​​​മെ​​​ന്നും സ്നേ​​​ഹ​​​മാ​​​ണ് ഇ​​​തി​​​ന്‍റെ ആ​​​ധാ​​​ര​​​ശി​​​ല​​​യെ​​​ന്നും മ​​​രി​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​യ​​​വ​​​രെ​​​പ്പോ​​​ലും സ്നേ​​​ഹ സാ​​​ന്ത്വ​​​ന​​​ത്തി​​​ലൂ​​​ടെ പു​​​ഞ്ചി​​​രി​​​ച്ചു കൊ​​​ണ്ടു മ​​​രി​​​ക്കാ​​​ൻ പ്രാ​​​പ്ത​​​രാ​​​ക്കി​​​യ വി​​​ശു​​​ദ്ധ മ​​​ദ​​​ർ തെ​​​രേ​​​സ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന ശൈ​​​ലി ന​​​മു​​​ക്കു മാ​​​തൃ​​​ക​​​യാ​​​ക​​​ണ​​​മെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​പ് പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ബി​​​ഷ​​​പ്സ് കോൺഫ​​​റ​​​ൻ​​​സും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത കു​​​ടും​​​ബ​​​പ്രേ​​​ഷി​​​ത ശു​​​ശ്രൂ​​​ഷ​​​യും സം​​​യു​​​ക്ത​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ ഡോ​​​ക്ട​​ർ​​മാ​​ർ​​ക്കും പ്രോ​​​ലൈ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ഏ​​​ക​​​ദി​​​ന സെ​​​മി​​​നാ​​​റി​​​ന്‍റെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​നു​​​ഷ്യ​​​ൻ ദൈ​​​വി​​​ക നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കും പ്ര​​​കൃ​​​തി നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കും സ​​​ന്മാ​​​ർ​​​ഗി​​​ക നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കും വി​​​ധേ​​​യ​​​നാ​​​യി ജീ​​​വി​​​ക്ക​​​ണം. മ​​​നു​​​ഷ്യ​​​കു​​​ല​​​ത്തി​​​നും മ​​​നു​​​ഷ്യ​​​ജീ​​​വ​​​നും വെ​​​ല്ലു​​​വി​​​ളി​​​യാ​​​യ ഭ്രൂ​​​ണ​​​ഹ​​​ത്യ, കൊ​​​ല​​​പാ​​​ത​​​കം, ദ​​​യാ​​​വ​​​ധം, ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം, വ​​​ർ​​​ഗീ​​​യ​​​ല​​​ഹ​​​ള, രാ​​ഷ്‌​​ട്രീ​​​യ കൊ​​​ല​​​പാ​​​ത​​​കം, മ​​​ദ്യം, മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് തു​​​ട​​​ങ്ങി​​​യ സാ​​​മൂ​​​ഹ്യ​​​തി​​​ന്മ​​​ക​​​ൾ, പ്ര​​​കൃ​​​തി​​​യു​​​ടെ അ​​​നി​​​യ​​​ന്ത്രി​​​ത​​​മാ​​​യ ചൂ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യ​​​വ ജീ​​​വ​​​ൻ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ വ്യാ​​​പ്തി​​​യും ആ​​​ഴ​​​വും മ​​​നു​​​ഷ്യ​​​സ്നേ​​​ഹി​​​ക​​​ളാ​​​യ ന​​​മു​​​ക്ക് മ​​​ന​​​സി​​​ലാ​​​ക്കി​​​ത്ത​​​രു​​​ന്നു​​​വെ​​​ന്നും ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം പ​​​റ​​​ഞ്ഞു.

ഡോ. ​​​ബൈ​​​ജു ജൂ​​​ലി​​​യ​​​ൻ, ഡോ. ​​​മാ​​​മ്മ​​​ൻ പി. ​​​ചെ​​​റി​​​യാ​​​ൻ, ഫാ. ​​​എ. ആ​​​ർ. ജോൺ, ഡോ. ​​​ഫി​​​ന്‍റോ ഫ്രാ​​​ൻ​​​സി​​​സ്, ഡോ. ​​​ടോ​​​ണി ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ്ര​​​സം​​​ഗി​​​ച്ചു.

രാ​​​വി​​​ലെ ന​​​ട​​​ന്ന സെ​​​മി​​​നാ​​​റി​​​ൽ ഡോ. ​​​അ​​​ഗ​​​സ്റ്റി​​​ൻ ജോ​​​ണ്‍, ഡോ. ​​​ഏ​​​ബ്ര​​​ഹാം ജോ​​​സ​​​ഫ്, ഡോ. ​​​ബൈ​​​ജു ജൂ​​​ലി​​​യ​​​ൻ, ഡോ. ​​​ഫി​​​ന്‍റോ ഫ്രാ​​​ൻ​​​സി​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ച്ചു.

vox_editor

Recent Posts

ഫ്രാന്‍സിസ് പാപ്പ സഭാ ഭരണത്തില്‍ 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…

2 days ago

ഫ്രാന്‍സിസ് പാപ്പ അപകട നില തരണം ചെയ്തു… വത്തിക്കാനില്‍ നിന്ന് ശുഭവാര്‍ത്ത

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…

3 days ago

1st Sunday_Lent_2025_പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13)

തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…

1 week ago

സിസ്‌റ്റർ മേരി ലിൻഡ 115 മക്കളുടെ അമ്മ

ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…

1 week ago

21 ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദ സന്ദേശം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…

1 week ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററില്‍

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…

2 weeks ago