പാവങ്ങളുടെ പ്രത്യേക നിയോഗങ്ങള്‍ സമര്‍പ്പിച്ച് അവരോടൊത്തു ബലിയര്‍പ്പണം, നിര്‍ധനര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന പരിപാടികള്‍, നാടോടികള്‍, കോളനി നിവാസികള്‍, വിധവകള്‍ എന്നിവരൊത്തു കൂട്ടായ്മ, അഗതിമന്ദിരങ്ങളിലും പുനരധിവാസകേന്ദ്രങ്ങളിലും സന്ദര്‍ശനം, പരിസരശുചീകരണം എന്നിവയുണ്ടാകും.
സംസ്ഥാനതല ആഘോഷം കൂവപ്പടി ബത്‌ലെഹം അഭയഭവനില്‍വച്ച് കെസിബിസി പ്രൊ-ലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടക്കും. ഇന്ന് ഉച്ചയ്ക്ക് 12.00 മണിക്ക് നടക്കുന്ന സമ്മേളനം കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്യും. ഇന്നസെന്റ് എം.പി അദ്ധ്യക്ഷത വഹിക്കും. ബത്‌ലഹേം അഭയഭവന്‍ സ്ഥാപക ഡയറക്ടര്‍ മേരി എസ്തപ്പാന്‍ നേതൃത്വം നല്കും.
കെസിബിസി പ്രൊലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്റ് ജോര്‍ജ് എഫ്. സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, ട്രഷറര്‍ ജയിംസ് ആഴ്ചങ്ങാടന്‍, അഡ്വ. ജോസി സേവ്യര്‍, സലസ്റ്റിന്‍ ജോണ്‍, മേരി ഫ്രാന്‍സിസ്‌ക, ഷൈനി തോമസ്, ബത്‌ലഹേം അഭയഭവന്‍ രക്ഷാധികാരി ജോര്‍ജ്ജ് പുത്തന്‍പുര, സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. ജോസഫ് വട്ടോളി CST, ഫാ. റോബര്‍ട്ട് കാളാരാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.