സ്വന്തം ലേഖകന്
വത്തിക്കാന് സിറ്റി ; അറിവിന്റെ മഹത്തായ ഉറവിടങ്ങാളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് പ്രാന്സിസ് പാപ്പ. സാമൂഹിക നന്മയെ നില നിര്ത്താനായി സത്യത്തിന്റെ ഗവേഷണ മാര്ഗ്ഗങ്ങള് തുറക്കേണ്ടതും വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്ന് പാപ്പ പറഞ്ഞു .കഴിഞ്ഞ വ്യാഴാഴ്ച വത്തിക്കാനിലെ ക്ലെമന്റൈന് ഹാളില് പോര്ച്ചുഗലിലെ കത്തോലിക്കാ യണിവേഴ്സിറ്റിയിലെ അദ്ധ്യാപകരെയും വിദ്യാര്ത്ഥി പ്രതിനിധികളെയും അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പാപ്പയുടെ ഈ പരാമര്ശം .
അറിവിലൂടെ മനുഷ്യന് നേടേണ്ട സമുന്നതമായ മൂല്ല്യം സത്യമാണ് , സത്യം നമ്മെ നന്മയില് വളര്ത്തും ,അത് നമ്മെ സ്വാതന്ത്രത്തിലും സന്തോഷത്തിലും നിലനിര്ത്തും കാരണം നന്മയാണ് സത്യം . ഒരു കലാലയത്തിന്റെ അടിസ്ഥാന ദൗത്യം സത്യാന്വേഷണമായിരിക്കണം .സാമൂഹിക നന്മ നിലനിര്ത്താനായി സത്യത്തിന്റെ ഗവേഷണ മാര്ഗ്ഗങ്ങള് തുറക്കേണ്ടതും കലാലയങ്ങളാണെന്ന് പാപ്പ പറഞ്ഞു.ദൈവികവും മാനുഷികവുമായ അറിവ് പകര്ന്ന് നല്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഫ്രാന്സിസ് പാപ്പ ഉദ്ബോധിപ്പിച്ചു. 150 പേരടങ്ങുന്ന പ്രതിനിധി സംഘമാണ് പാപ്പയെ കാണാനെത്തിയത്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.