
നെയ്യാറ്റിന്‍കര ; നെയ്യാറ്റിന്‍കര ഫൊറോനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന കബഡി ടൂര്‍ണമെന്റ് നാളെ നടക്കും . നെയ്യാറ്റിന്‍കര കത്തീഡ്രല്‍ ഗ്രൗണ്ടില്‍ നാളെ ഉച്ചക്ക് 2 മണി മുതലാണ് മത്സരങ്ങള്‍ . ടുര്‍ണമെന്റ് നെയ്യാറ്റിന്‍കര എംഎല്‍എ കെ.ആന്‍സലന്‍ ഉദ്‌ഘാടനം ചെയ്യും നെയ്യാറ്റിന്‍കര റീജിയന്‍ കെ.സി.വൈ.എം ഡയറക്‌ടര്‍ ഫാ. റോബിന്‍ സി പീറ്റര്‍ അധ്യക്ഷ വഹിക്കുന്ന പരിപാടിയില്‍ കത്തീഡ്രല്‍ വികാരി മോണ്‍.വി.പി ജോസ് അനുഗ്രഹ പ്രഭാഷണം നടത്തും .
കത്തീഡ്രല്‍ സഹവികാരി ഫാ.അനീഷ്‌ജോര്‍ജ്ജ്, കെ.സി.വൈ.എം രൂപതാ പ്രസിഡന്റ് കിരണ്‍രാജ്, കെ.സി.വൈ.എം ഫൊറോന പ്രസിഡന്റ് അനൂജ്‌ദാസ് എസ് കെ , നെയ്യാറ്റിന്‍കര നഗര സഭാ വൈസ് ചെയര്‍മാര്‍ കെ.കെ ഷിബു, കൗണ്‍സിലര്‍മരായ ഗ്രാമം പ്രവീണ്‍, വി.ഹരികുമാര്‍ , സുരേഷ്‌കുമാര്‍ , ഫാ.അനീഷ്‌ജോര്‍ജ്ജ്, ചര്‍ച്ച് സെക്രട്ടറി ജസ്റ്റിന്‍ ക്ലീറ്റസ് , ബിസിസി കോ ഓഡിനേറ്റര്‍ ജെ.കേസരി , കെസിവൈഎം ഇടവകാ പ്രസിഡന്റ് മിട്ടുരാജന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും . നാളെ നടക്കുന്ന സൗഹൃദ കബഡി ടൂര്‍ണമെന്റില്‍ ഫൊറോനയിലെ 6 ടീമുകള്‍ പങ്കെടുക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക് അനൂജ്‌ദാസ് എസ് കെ (കെസിവൈഎം ഫൊറോന പ്രസിഡന്റ് )8281713037
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
This website uses cookies.