അര്ച്ചന കണ്ണറവിള
നെയ്യാറ്റിന്കര: വിദ്യാഭ്യാസത്തിന് മുന്തൂക്കം നല്കുന്ന ഈ കാലഘട്ടത്തില് സൗജന്യമായി അറിവ് പകര്ന്ന് കണ്ണറവള പരിശുദ്ധാത്മ ദേവാലയത്തിലെ എല്.സി.വൈ.എം. അഗങ്ങള് മാതൃകയാവുന്നു. “ഹോളി ട്രിനിറ്റി ഇന്സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷന്” എന്ന പേരിലാണ് ഈ ഉദ്യമം.
എസ്.എസ്.എല്.സി. വിദ്യാര്ത്ഥികള്ക്ക് അറിവിന്റെ സാധ്യതകള് തുറന്നിടുന്ന “ഹോളി ട്രിനിറ്റി ഇന്സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷന്”എന്ന
സൗജന്യ വിദ്യാഭ്യാസ സ്ഥാപനം ഇപ്പോള് 17- ാം വയസിലേക്ക് കടക്കുകയാണ്. ജാതി മത ഭേതമന്യേ നിര്ദ്ധനരായ നിരവധി വിദ്യാര്ത്ഥികള് സൗജന്യമായി ഇവിടെ പഠിച്ച് വരുന്നു.
പ്രവേശന ഫീസായി 300 രൂപാ മാത്രമെ കുട്ടികളില് നിന്ന് ശേഖരിക്കുന്നുളളൂ എന്നതാണ് ഈ സംരഭത്തിന്റെ പ്രത്യേകത. എല്ലാ ദിവസവും രാവിലെ 6.45 മുതല് 8.30 വരെയും വൈകുന്നേരങ്ങളില് 4.15 മുതല് 5.30 വരെയും അവധി ദിവസങ്ങളില് മുഴുവന് സമയവും അറിവ് മാറ്റുരക്കുന്നു.
സര്ക്കാര് സേവനം അനുഷ്ടിച്ചവരുള്പ്പെടെ കോളേജ് അദ്യാപകരും എന്ജിനിയേഴ്സ് തുടങ്ങി 21 അധ്യാപകരാണ് ക്ലാസുകള്ക്ക് നേതൃത്വം നല്കുന്നത്. കുട്ടികളുടെ പഠന പുരോഗതി ലക്ഷ്യമാക്കി ഓരോ വിഷയത്തിലും അധ്യാപകര് ഇംഗ്ലീഷ് പരിജ്ഞാനവും ഗ്രാമറും പഠിപ്പിക്കുന്നു. നെയ്യാറ്റിന്കര കെ.എല്.സി.ഡബ്ല്യൂ.എ. പ്രസിഡന്റും തഹസില്ദാറായി സേവനമനുഷ്ടിച്ച പുഷ്പം ടീച്ചറിന്റെ പ്രവര്ത്തനം ശ്ലാഹനീയമാണ്. ട്യൂഷന് സെന്ററിന്റെ പ്രിന്സിപ്പിളായി ഷിനു സ്തുത്യര്ഹമായ സേവനമനുഷ്ടിച്ച് വരുന്നു. കഴിഞ്ഞ വര്ഷം 5 കുട്ടികള്ക്ക് മുഴുവന് എ പ്ലസും നൂറ് ശതമാനം വിജയവും കരസ്തമാക്കാന് ഈ സെന്ററിന് കഴിഞ്ഞു എന്നത് അഭിമാനകരമാണ്.
യുവജനങ്ങളുടെ എല്ലാ പ്രവര്ത്തനങ്ങള്ക്കും താങ്ങും തണലുമായി എന്നും ഇടവക വികാരി ബിനുവച്ചനും നിലകൊളളുന്നു.
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.