
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: അഭിഷേകം ചെയ്യാന്‍ അഭിഷിക്തരായവരാണ് വൈദീകരെന്ന് ഫ്രാൻസിസ് പാപ്പാ. പെസഹാവ്യാഴാഴ്ച രാവിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ റോം രൂപതയുടെ മെത്രാനും കൂടിയായ പാപ്പാ രൂപതയിലെ എല്ലാ വൈദികരുമൊത്ത് വിശുദ്ധ തൈലാശീര്‍വ്വാദ കർമ്മവും പൗരോഹിത്യ നവീകരണവും നടത്തവേയാണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
യേശു മുന്‍ഗണന നൽകിയിരുന്നത് പാവപ്പെട്ടവർക്കും യുദ്ധത്തടവുകാർക്കും അടിച്ചമര്‍ത്തപ്പെട്ടവർക്കും ആയിരുന്നു. ഇങ്ങനെയുള്ളവരുടെ ഇടയിലുള്ള നമ്മുടെ പ്രവർത്തനങ്ങൾ തന്നെയാണ് നമ്മിലെ പരിശുദ്ധാത്മാഭിഷേകം പൂര്‍ത്തിയാക്കുകയും യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുകയും ചെയ്യുന്നതെന്ന് പാപ്പാ വൈദികരെ ഓര്‍മ്മിപ്പിച്ചു.
അതുകൊണ്ടുതന്നെ, ചില്ലിക്കാശ് കാണിക്കയര്‍പ്പിച്ച വിധവയുടേതു പോലുള്ള ഹൃദയത്തിനുടമകളും പാവപ്പെട്ടവരുമാകണം വൈദികരെന്ന് പാപ്പാ ഓര്‍മ്മപ്പെടുത്തി.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.