ജോസ് മാർട്ടിൻ
ഗുഡ്ഗാവ്: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് ഭദ്രാസന പ്രഥമ അദ്ധ്യക്ഷൻ അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് പിതാവ് കാലം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് -12:50 നായിരുന്നു അന്ത്യം. ഏറെ നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. കബറടക്ക ശുശ്രൂഷകൾ ഓഗസ്റ്റ് 29 ഞായറാഴ്ച്ച ഡൽഹിയിൽ നടക്കും.
മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ എപ്പിസ്കോപ്പൽ സൂന്നഹദോസ് സെക്രട്ടറിയും, തിരുവല്ലാ അതിഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ തോമസ് മാർ കൂറിലോസിന്റെയും മുഖ്യ കാർമ്മികത്വത്തിലായിരിക്കും സംസ്ക്കാരകർമ്മങ്ങൾ നടത്തപ്പെടുകയെന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കാതോലിക്കോസ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് ബാവാ അറിയിച്ചു.
പൊതു ജനങ്ങൾക്ക് ഭൗതികശരീരം ദർശിച്ച് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും ഓഗസ്റ്റ് 27 വെള്ളിയാഴ്ച്ച രാവിലെ 8 മുതൽ ഡൽഹി-നെബ്സറായ് സെന്റ് മേരീസ് കത്തീഡ്രലിൽ അവസരമുണ്ടായിരിക്കുന്നതാണ്.
2015-ൽ ഗുഡ്ഗാവ് രൂപതാ അധ്യക്ഷനായി മാർ ബർണബാസ് പിതാവ് ചുമതലയേറ്റ ശേഷം ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിതാവ് നേതൃത്വം നൽകിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.