സ്വന്തം ലേഖകന്
തിരുവനന്തപുരംഃ സംസ്ഥാനത്ത് നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നം പരിഹരിക്കുന്നതില് അനുകൂലമായി ഇടപെടാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസമന്ത്രി പ്രൊ. സി രവീന്ദ്രനാഥും ഉറപ്പുനല്കിയതായി മലങ്കര കത്തോലിക്ക സഭ മേജര് ആര്ച്ച് ബിഷപ് കര്ദിനാള് മാര് ക്ലിമീസ് കാതോലിക്കാ ബാവാ പറഞ്ഞു.
കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ ആഭിമുഖ്യത്തില് ബിഷപ്പുമാരുടെ നേതൃത്വത്തില് സെക്രട്ടറിയേറ്റിനു മുന്നില് നടത്തിയ ഏകദിന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കര്ദിനാള്.
അദ്ധ്യാപക വിഷയം ശുഭാപ്തി വിശ്വാസത്തോടെ പരിഹരിക്കാന് കഴിയുമൊന്ന് പ്രതീക്ഷ ഉള്ളതായി വിദ്യാഭ്യാസമന്ത്രി ചര്ച്ചയില് വെളിപ്പെടുത്തിയതായി കര്ദിനാള് അറിയിച്ചു.
സമയബന്ധിതമായി വിഷയം പരിഹരിക്കണമെന്ന നിര്ദ്ദേശമാണ് താന് മുന്നോട്ടുവച്ചിട്ടുള്ളത,് എത്രയും വേഗം അധ്യാപക നിയമന പ്രശ്നം പരിഹരിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് കര്ദിനാള് പറഞ്ഞു. സര്ക്കാര് പ്രശ്നം പരിഹരിച്ചില്ലെങ്കില് സമരപരിപാടികളുമായി വീണ്ടും സെക്രട്ടറിയേറ്റ് മുന്നില് വരേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന് കരിമ്പന്(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.