Kerala

വൈദികന്‍റെ വധം: പ്ര​തിക്കു ജാ​മ്യം

വൈദികന്‍റെ വധം: പ്ര​തിക്കു ജാ​മ്യം

കൊ​​​ച്ചി: മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി​ റെ​​ക്ട​​റാ​​യി​​രു​​ന്ന ഫാ. ​​​സേ​​​വ്യ​​​ർ തേ​​​ല​​​ക്കാ​​​ട്ടി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ മു​​​ൻ ക​​​പ്യാ​​​ർ​​​ക്കു ജാ​​​മ്യം. മ​​​ല​​​യാ​​​റ്റൂ​​​ർ തേ​​​ക്കി​​​ൻ​​​തോ​​​ട്ടം വ​​​ട്ട​​​പ്പ​​​റ​​​മ്പിൽ ജോ​​​ണി​​​ക്കാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യ്ക്കും തു​​​ല്യ​​​തു​​​ക​​​യ്ക്കു​​​ള്ള ര​​​ണ്ടാ​​​ൾ ഉ​​​റ​​​പ്പി​​ൻ​​മേ​​ലു​​​മാ​​​ണു ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഇ​​​നി ഒ​​​രു ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ എ​​​ല്ലാ ബു​​​ധ​​​ൻ, ശ​​​നി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും രാ​​​വി​​​ലെ 10-നും 12-നും ഇ​​​ട​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ മു​​​ൻപാകെ ഹാ​​​ജ​​​രാ​​​വ​​​ണം,

ഈ ​​​ആ​​​വ​​​ശ്യ​​​ത്തി​​​ന​​​ല്ലാ​​​തെ കാ​​​ല​​​ടി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്ക​​​രു​​​ത്, സാ​​​ക്ഷി​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കാ​​​നോ തെ​​​ളി​​​വ് ന​​​ശി​​​പ്പി​​​ക്കാ​​​നോ ശ്ര​​​മി​​​ക്ക​​​രു​​​ത് തു​​​ട​​​ങ്ങി​​​യ വ്യ​​വ​​സ്ഥ​​ക​​ളും നി​​​ഷ്ക​​​ർ​​​ഷി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ക്ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ച് ഒ​​​ന്നി​​​നാ​​​ണു പ്ര​​​തി വൈ​​​ദി​​​ക​​​നെ കു​​​ത്തി​​​കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker