Diocese
വിജ്ഞാന കൈരളി പത്രാധിപരെ പുറത്താക്കണം; കെ.എല്‍.സി.എ
വിജ്ഞാന കൈരളി പത്രാധിപരെ പുറത്താക്കണം; കെ.എല്‍.സി.എ
.സ്വന്തം ലേഖകന്‍
കാട്ടാക്കട: കത്തോലിക്കര്‍ പരിപാവനമായികാണുന്ന വിശുദ്ധ കുമ്പസാരത്തെക്കുറിച്ച് തെറ്റിദ്ധാരണപരമായുളള പരാമര്‍ശനങ്ങള്‍ പ്രസിദ്ധീകരിക്കുകയും, മതവിശ്വാസത്തെ അവഹേളിക്കുന്ന രീതിയില്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതിന് ആഹ്വാനം ചെയ്യുകയും ചെയ്ത കേരള ഭാക്ഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയുടെ പത്രാധിപര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കേരളാ ലാറ്റിന്‍കാത്തലിക് അസോസിയേഷന്‍ കട്ടയ്ക്കോട് സോണല്‍ സമിതി ആവശ്യപ്പെട്ടു.
ഡയറക്ടര്‍ ഫാ.ജോയിസാബു വൈ., കെ.എല്‍.സി.എ. പ്രസിഡന്‍റ് ഫെലിക്സ്, സെക്രട്ടറി ഷിബു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.