India

മുംബൈ അതിരൂപതയുടെ മുൻ മെത്രാനായ ആൻജെലോ റുഫിനോ ഗ്രേഷ്യസിന് ജലന്ധർ രൂപതയുടെ അഡ്മിനിസ്ട്രേറ്റർ ചുമതല

മുംബൈ അതിരൂപതയുടെ മുൻ മെത്രാനായ ആൻജെലോ റുഫിനോ ഗ്രേഷ്യസിന് ജലന്ധർ രൂപതയുടെ അഡ്മിനിസ്ട്രേറ്റർ ചുമതല

സ്വന്തം ലേഖകൻ

ജലന്ധർ: മുംബൈ അതിരൂപതയുടെ മുൻ മെത്രാനായ ആൻജെലോ റുഫിനോ ഗ്രേഷ്യസിന് ജലന്ധർ രൂപതയുടെ അഡ്മിനിസ്ട്രേറ്റർ ചുമതല നൽകി വത്തിക്കാൻ ഉത്തരവ്. താത്കാലികമായി തനിക്ക് ചുമതലകളിൽ നിന്ന് വിടുതൽ വേണം എന്ന് ജലന്ധർ രൂപതാധ്യക്ഷൻ ബിഷപ് ഫ്രാങ്കോ പാപ്പായോട് ആവശ്യപെട്ടിരുന്നത് അനുസരിച്ച് ഫ്രാൻസിസ് പാപ്പാ അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കുക ആയിരുന്നു.

‘സേദേ പ്ളേന എത്ത്‌ ആദ് നൂത്തും സാങ്‌തെ സേദിസ്‘ അഡ്മിനിസ്ട്രേറ്റർ (Apostolic administrator sede plena et ad nutum Sanctae Sedis) എന്നാണു നിയമന ഉത്തരവിൽ പ്രധാനമായി പറഞ്ഞിരിക്കുന്നത്.

‘സേദേ പ്ളേന’ എന്നാൽ “രൂപത ഒഴിഞ്ഞു കിടപ്പില്ല” എന്നാണ്.
‘ആദ് നൂത്തും സാങ്‌തെ സേദിസ്’ എന്നാൽ “പരിശുദ്ധ റോമാ സിംഹാസനത്തിന്റെ കൈവശം” എന്നാണ്. സഭാഭരണത്തിൽ പ്രതിസന്ധിയുണ്ടാവുന്ന സാഹചര്യങ്ങളിൽ റോമയിലെ പരിശുദ്ധ സിംഹാസനം നിയന്ത്രണം ഏറ്റെടുക്കുന്ന സാഹചര്യത്തിലാണ് അഡ്മിനിസ്ട്രേറ്ററിനെ ഇത്തരത്തിൽ നിയമിക്കുന്നത്. ചുരുക്കത്തിൽ, ഇനി മുതൽ ജലന്ധർ രൂപതയെ സംബന്ധിച്ച എല്ലാ തീരുമാനങ്ങൾക്കും വത്തിക്കാന്റെ നേരിട്ടുള്ള ഇടപെടലിന് സാധ്യത കൂടുതൽ എന്ന് അർഥം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker