Vatican

പലരും തന്റെ മരണം ആഗ്രഹിച്ചിരുന്നുവെന്ന് ഫ്രാൻസിസ് പാപ്പ

സ്വന്തം ലേഖകൻ

വത്തിക്കാന്‍സിറ്റി: വത്തിക്കാന്‍ ക്യൂരിയയിലെ ചിലര്‍ തന്റെ മരണം ആഗ്രഹിച്ചിരുന്നതായി പാപ്പ പറഞ്ഞതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 12-നു സ്ലൊവാക്യ അപ്പൊസ്തോലിക സന്ദർശ്ശന വേളയിൽ ഈശോസഭാ വൈദീകരെ അഭിസംബോധന ചെയ്യവേ സ്വതസിദ്ധമായ ശൈലിയിൽ തമാശയായാണു പാപ്പ ഇത്തരമൊരു പ്രസ്താവന നടത്തിയത്‌. ഒടുവിൽ ‘താനിപ്പോഴും ജീവനോടെയുണ്ട്‌’ എന്ന് പുഞ്ചിരിയോടെ പറഞ്ഞുവെന്നും ജെസ്യൂട്ട് ജേര്‍ണര്‍ ലാ സിവില്‍ത്താ കത്തോലിക്ക റിപ്പോര്‍ട്ട് ചെയ്തു.

തന്റെ വന്‍കുടല്‍ ശസ്ത്രക്രിയ സമയത്ത് പുതിയ പോപ്പിനെ തെരഞ്ഞെടുക്കാനുള്ള ഒരുക്കം തുടങ്ങിയിരുന്നെന്നും 84കാരനായ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ആരോഗ്യത്തെക്കുറിച്ച്‌ അന്വേഷിച്ചപ്പോഴായിരുന്നു പോപ്പിന്റെ തമാശ.

തന്റെ ആരോഗ്യസ്ഥിതി വിചാരിച്ചതിലും കൂടുതല്‍ ഗുരുതരമാണെന്ന് കരുതിയിരുന്നെന്നും, എന്നാൽ താനിപ്പോൾ സുഖപ്പെട്ടുവെന്നും പറഞ്ഞ പാപ്പാ ദൈവത്തിന് സ്തുതി എന്ന് പറഞ്ഞു കൊണ്ട്‌ ഒരു നിമിഷം മുകളിലേയ്ക്ക്‌ നോക്കി. തുടർന്ന് പറഞ്ഞു: പരിചരിച്ച നഴ്‌സ് എന്നെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ചിലപ്പോള്‍ ഡോക്ടര്‍മാരേക്കാള്‍ കാര്യങ്ങള്‍ നന്നായി അറിയുന്നത് നഴ്‌സുമാര്‍ക്കായിരിക്കും. അവരാണല്ലോ രോഗിയോട് അടുത്ത് പെരുമാറുന്നത്‌.

തുടർന്ന് ചില കത്തോലിക്കാ മാധ്യമങ്ങളിൽ വരുന്ന പാപ്പാ വിരുദ്ധ വാർത്തകളോടുള്ള പ്രതികരണം ഇങ്ങനെയായിരുന്നു: അവയൊക്കെ സാത്താന്റെ പ്രവർത്തനങ്ങളാണു. അത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ നിന്ന് അവർ പിന്തിരിയണം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker