Kerala
ഡെലിൻ ഡേവിഡ് മിജാർക്കിന്റെ ഏഷ്യയിലെ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ
കൊല്ലം രൂപതയിലെ കേരളപുരം വി.മേരി റാണി ഇടവകാംഗമാണ്...
ജോസ് മാർട്ടിൻ
കൊല്ലം: ആഗോള കത്തോലിക്കാ യുവജന പ്രസ്‌ഥാനമായ മിജാർക്കിന്റെ (MIJARC) ഏഷ്യയിലെ വനിതാ കമ്മീഷൻ ചെയർപേഴ്‌സണായി കൊല്ലം രൂപതയിലെ ഡെലിൻ ഡേവിഡ് തിരഞ്ഞെടുക്കപ്പെട്ടു. അത്യപൂർവമായി ലഭ്യമാകുന്ന ഈ നേട്ടം കൊല്ലം രൂപതയ്ക്ക് അഭിമാനമാണ്.
2007 മുതൽ കെ.സി.വൈ.എം.ൽ പ്രവർത്തിച്ചുവരുന്ന ഡെലിൻ 2018-ൽ കെ.സി.വൈ.എം. കൊല്ലം രൂപതയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ, കെ.സി.വൈ. എം. സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2018-ൽ സി.സി.ബി.ഐ.യുടെ നാഷണൽ യൂത്ത് അവാർഡിന് അർഹയായി.
സെന്റ് മാർഗ്രറ്റ്സ് സെൻട്രൽ സ്കൂൾ അധ്യാപികയായ ഡെലിൻ കൊല്ലം രൂപതയിലെ കേരളപുരം വി.മേരി റാണി ഇടവകാംഗമാണ്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group