Kerala

കൊല്ലം രൂപതയിലെ ഫാ.ഷാജൻ വർഗീസിന് ബയോ-എത്തിക്സിൽ ഡോക്ടറേറ്റ്

"Medical Tourism and Global Governance: A Bio-ethical Study" എന്ന വിഷയത്തിലാണ് പ്രബന്ധം അവതരിപ്പിച്ചത്...

സ്വന്തം ലേഖകൻ

റോം: കൊല്ലം രൂപതാംഗമായ ഫാ.ഷാജൻ വർഗീസ് റോമിലെ പൊന്തിഫിക്കൽ റെജീന അപ്പോസ്തോലോരുമിൽ നിന്നും ബയോ-എത്തിക്സിൽ ഡോക്‌ടറേറ്റ്‌ കരസ്ഥമാക്കി. “Medical Tourism and Global Governance: A Bio-ethical Study” എന്ന വിഷയത്തിലാണ് അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചത്. ഇനിമുതൽ ഫാ.ഷാജൻ വർഗീസ് അറിയപ്പെടുക ‘റവ.ഡോ.ഷാജൻ വർഗീസ്’ എന്നായിരിക്കും.

ആധുനിക ലോകത്തിലെ വലിയ പ്രതിഭാസമായ Medical Tourism-ന്റെ സാധ്യതകളെയും പോരായ്മകളെയും Global Governance -ന്റെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുകയും, ധാർമ്മിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ മാനവിക പുരോഗതിക്കും മനുഷ്യന്റെ അന്തസത്തയെ ഉയർത്തിപ്പിടിക്കുന്നതിനും സഹായകമാകുന്ന നിർദ്ദേശങ്ങൾ ഈ പ്രബന്ധത്തിൽ അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നു.

കൊല്ലം രൂപതയിലെ കുമ്പളം ഇടവകാംഗമാണ്. മാതാപിതാക്കൾ വർഗീസ്- ഡെയിസി.

Show More

One Comment

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker