കളക്റ്ററേറ്റിനു മുന്നിൽ കെ.എൽ.സി.എ. യുടെ നിൽപ്പ് സമരം
KLCA സംസ്ഥാനവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ വിവിധ സമരങ്ങൾ നടത്തി വരികയാണ്...
സ്വന്തം ലേഖകൻ
എറണാകുളം: കെ.എൽ.സി.എ. എറണാകുളം കളക്ടറേറ്റിനു മുന്നിൽ നില്പു സമരം നടത്തി. മനുഷ്യത്വരഹിത പുനർഗേഹം പദ്ധതി – മൗലിക അവകാശങ്ങൾ സംരക്ഷിക്കുക, പി.എസ്.സി. റാങ്ക് പട്ടിക ചുരുക്കാനുള്ള നീക്കം പിൻവലിക്കുക, അനാഥാലയ/ – അന്തേവാസികളുടെ പെൻഷൻ നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു വരാപ്പുഴ അതിരൂപത കെ.എൽ സി യുടെ നേതൃത്വത്തിൽ എറണാകുളം കളക്ടറേറ്റിനു മുന്നിൽ നില്പു സമരം നടത്തിയത്. KLCA സംസ്ഥാനവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ വിവിധ സമരങ്ങൾ നടത്തി വരികയാണ്.
വരാപ്പുഴ അതിരൂപത പ്രസിഡന്റ് സി.ജെ. പോൾ അധ്യക്ഷത വഹിച്ച നിൽപ്പുസമരം കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോക്ടർ എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഷെറി ജെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. ബാബു ആന്റെണി, റോയ് പാളയത്തിൽ, ആൽബി, സെബാസ്റ്റ്യൻ, PM ബെഞ്ചമിൻ, വിൻസ് പെരിഞ്ചേരി, മോളി ചാർലി, എൻ.ജെ. പൗലോസ് എന്നിവർ പ്രസംഗിച്ചു.