അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : അമേരിക്കയില്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളും പ്രാര്‍ഥനയുമായി ഫ്രാന്‍സിസ് പാപ്പ. വാഷിംഗ്ടണ്‍ ഡിസിയിലെ പൊട്ടോമാക് നദിയില്‍ ഇന്നലെ ഉണ്ടായ വിമാനാപടത്തില്‍ മരിച്ചവര്‍ക്കാണ് പാപ്പയുടെ പ്രാര്‍ഥന. വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും ഇരകള്‍ക്കും ഫ്രാന്‍സിസ് പാപ്പ തന്‍റെ അനുശോചനം അറിയിച്ചു.
റൊണാള്‍ഡ് റീഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനവും സൈനിക ഹെലികോപ്റ്ററും ആകാശത്ത് കൂട്ടിയിടിച്ച സംഭവത്തില്‍ 60 പേരുടെ മരണം സ്ഥിരികരിച്ചിട്ടുണ്ട് . വിമാനത്തില്‍ 64 പേരും ഹെലികോപ്റ്ററില്‍ മൂന്ന് പേരും ഉണ്ടായിരുന്നു.
പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ അഭിസംബോധന ചെയ്ത പാപ്പ ടെലിഗ്രാമില്‍, മരിച്ചയാളുടെ ആത്മാക്കളെ സര്‍വശക്തനായ ദൈവവം സ്നേഹനിര്‍ഭരമായ കാരുണ്യത്തില്‍ അനുഗ്രഹിക്കട്ടെ എന്ന് കുറിച്ചു. വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബങ്ങള്‍ക്ക് തന്‍റെ അഗാധമായ അനുശോചനം അര്‍പ്പിക്കുന്നുഎന്നും പാപ്പ പറഞ്ഞു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.