വത്തിക്കാന്‍ സിറ്റി: പ്രസിദ്ധ മൈക്രോബ്ലോഗിംഗ് സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ പിന്തുടരുന്നവരുടെ എണ്ണം നാലു കോടിയായി. 2012 ഡിസംബർ മൂന്നിന് ബനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ ആരംഭിച്ച പാപ്പയുടെ ട്വിറ്റര്‍ അക്കൗണ്ടായ @pontifex ഒന്‍പതു ഭാഷകളിലുണ്ട്. ഇവയിലെല്ലാം കൂടിയുള്ള ഫോളോവേഴ്‌സിന്റെ എണ്ണമാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടുകളിലൊന്നായി @pontifex മാറിയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം പുതുതായി 90 ലക്ഷം ഫോളോവേഴ്‌സ് മാര്‍പാപ്പയ്ക്കുണ്ടായി. പാപ്പയുടെ ഓരോ ട്വീറ്റും ലക്ഷകണക്കിന് ആളുകളിലേക്ക് റീട്വീറ്റ് ചെയ്യപ്പെടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പാപ്പയുടെ ട്വിറ്റർ അക്കൗണ്ടിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വന്‍വർദ്ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ @Franciscus എന്ന ഇൻസ്റ്റഗ്രാമിലെ അക്കൗണ്ടിനെ പിന്തുടരുന്നത് അന്‍പതു ലക്ഷം പേരാണ്. ഇതിലും വലിയ വര്‍ദ്ധനവാണ് കാണുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 8ലക്ഷം ഫോളോവേഴ്സാണ് പുതുതായി പാപ്പയെ പിന്തുടരുന്നത്.
നാലുകോടിയിലേറെ അനുയായികള്‍ പാപ്പായുടെ ട്വിറ്റര്‍ വായിക്കുന്നു എന്നു പറയുമ്പോള്‍, അത്രയും പേരുടെ ഹൃദയങ്ങളെ, ബുദ്ധിയെ വൈകാരികതയെ പാപ്പയുടെ ട്വീറ്റുകള്‍ സ്വാധീനിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടതെന്ന്‍ വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ പ്രീഫെക്ട് മോണ്‍. എഡ്വാര്‍ദോ വിഗണോ പറഞ്ഞു. സോഷ്യല്‍ മീഡിയായുടെ ഉപയോഗത്തില്‍ അദ്ദേഹം അതീവ ശ്രദ്ധാലുവാണെന്നും ഓരോ ട്വീറ്റും ആവര്‍ത്തിച്ച് വിലയിരുത്തിയതിന് ശേഷമേ പബ്ലിഷ് ചെയ്യാറുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.