Categories: Vatican

പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കും വാതില്‍ തുറന്നിടാന്‍ ഇന്ത്യയിലെ ലത്തീന്‍ ബിഷപ്പ്മാരോട് പാപ്പ

പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കുമായി തങ്ങളുടെ വാതിലുകള്‍ തുറന്നിടാന്‍ സഭയ്ക്ക് കഴിയട്ടെയെന്ന് പാപ്പാ എഴുതി.

അനില്‍ ജോസഫ്

വത്തിക്കാന്‍ സിറ്റി : പാവപ്പെട്ടവരെയും ദുര്‍ബലരെയും സ്വീകരിക്കുവാനായി തുറന്നിട്ട ഒരിടമായി സഭ മാറണമെന്ന് ഇന്ത്യന്‍ കത്തോലിക്കാസഭാനേതൃത്വങ്ങളെ ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. ഒഡീഷയില്‍ 36-ാമത് പ്ലീനറി അസംബ്ലിക്കായി ഒത്തുകൂടിയ ഇന്ത്യയിലെ ലത്തീന്‍ മെത്രാന്മാരുടെ സമിതിയായ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (ഇഇആക) യ്ക്കയച്ച സന്ദേശത്തിലാണ്, സിനഡല്‍ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനും ദരിദ്രര്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കാനും പാപ്പാ ആവശ്യപ്പെട്ടത്.

സിനഡില്‍ നടന്ന പഠനങ്ങളുടെ ഭാഗമായി എടുക്കപ്പെട്ട തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ ഇന്ത്യന്‍ മെത്രാന്‍സമിതിക്ക് പാപ്പാ തന്‍റെ പിന്തുണയും പ്രാര്‍ത്ഥനകളും വാഗ്ദാനം ചെയ്തു. മിഷനറി ശിഷ്യരായിരിക്കാന്‍ സഭാവിശ്വാസികള്‍ക്കുള്ള വിളിയില്‍ പ്രേരകഘടകമായി മാറുന്ന രീതിയില്‍ സിനഡല്‍ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സഭാനേതൃത്വത്തിന് സാധിക്കട്ടെയെന്ന് പാപ്പാ തന്‍റെ സന്ദേശത്തില്‍ ആശംസിച്ചു. രാജ്യത്തിന് മുഴുവന്‍ പ്രത്യാശയുടെ അടയാളമായി തുടരാന്‍ ഇന്ത്യയിലെ ക്രൈസ്തവസഭയ്ക്ക് സാധിക്കുമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിച്ചു. മെച്ചപ്പെട്ട ഒരു ഭാവി ഏവര്‍ക്കും ഉറപ്പാക്കാനായി, പാവപ്പെട്ടവര്‍ക്കും ദുര്‍ബലര്‍ക്കുമായി തങ്ങളുടെ വാതിലുകള്‍ തുറന്നിടാന്‍ സഭയ്ക്ക് കഴിയട്ടെയെന്ന് പാപ്പാ എഴുതി.

ഇന്ത്യയിലെ 132 ലത്തീന്‍ രൂപതകളില്‍ സേവനമനുഷ്ഠിക്കുന്ന 209 മെത്രാന്മാരാണ് മുപ്പത്തിയാറാമത് പ്ലീനറി അസംബ്ലിയില്‍ സംബന്ധിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ നാലാമത്തേതുമായ മെത്രാന്‍സമിതിയാണ് ഇന്ത്യയിലേത്.

ജനുവരി ഇരുപത്തിയെട്ട് ചൊവ്വാഴ്ച ആരംഭിച്ച പ്ലീനറി സമ്മേളനം, മൂന്ന് ദിവസത്തെ ധ്യാനത്തിന് ശേഷം ഫെബ്രുവരി നാല് ചൊവ്വാഴ്ചയാണ് അവസാനിക്കുക.
ഫ്രാന്‍സിസ് പാപ്പക്ക് ഇന്ത്യയിലെ ലത്തീന്‍ ബിഷപ്പ്മാരോട് പറയാനുളളത് ഇതാണ്

vox_editor

Recent Posts

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ ശുശ്രൂഷയും ശ്രദ്ധയും (ലൂക്കാ 10: 38-42)

  യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…

3 days ago

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

2 weeks ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

3 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

3 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

3 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 weeks ago