
അനൂപ് ജെ.ആർ.പാലിയോട്
പെരുങ്കടവിള: KCYM (L) പെരുങ്കടവിള ഫൊറോന സമിതിയുടെ വിദ്യാഭ്യാസ ക്വിസ് സെബുലൂൺ 2k19-ന്റെ സമ്മാനങ്ങൾ KCYM പെരുങ്കടവിള ഫൊറോന ഡയറക്ടർ ജോൺ പോൾ Ssc വിജയികൾക്ക് വിതരണം ചെയ്തു.
ഒന്നാം സമ്മാന തുകയായ 5001 രൂപ പെരുങ്കടവിള ഫൊറോനയിലെ തന്നെ യൂണിറ്റ് ആയ ചാമവിളയിലെ ശ്രീ.ദിവിൻ.ആർ. കരസ്ഥമാക്കിയപ്പോൾ രണ്ടാം സമ്മാനതുകയായ 2501 രൂപ പെരുങ്കടവിള ഫൊറോനയിലെ മണ്ണൂർ യൂണിറ്റിലെ കുമാരി. പ്രഹ്‌മ ആൻ ഷിബിയും മൂന്നാം സമ്മാനതുകയായ 1001 രൂപ നെയ്യാറ്റിൻകര ഫൊറോനയിലെ മുള്ളുവിള യൂണിറ്റിലെ അനീഷ.സി.എൽ.നും ലഭിച്ചു.
കൂടാതെ പ്രോത്സാഹന സമ്മാനത്തിന് അർഹരായ ജോജ മുള്ളുവിള, സുജ മണ്ണൂർ,ജോബിൻ ചാമവിള, അനീഷ നെല്ലിമൂട്, ആതിര മുള്ളുവിള, സുമേന്ദ്രനാദ് ആലുവിള, ജെസ്സി പുലകിൽകോണം, നീന ലക്ഷ്മൺ കുറ്റിച്ചൽ, അനുജ രാജൻ പൂഴനാട്, നിഖിൽ ആലുവിള എന്നിവർക്കും ലഭിച്ചു.
താന്നികുഴി സഹവികാരി ഫാ.ലിജോ Ssc, KCYM (L) പെരുങ്കടവിള ഫൊറോന പ്രസിഡന്റ് അനൂപ് ജെ.ആർ.പാലിയോട്, ജോയിന്റ് സെക്രട്ടറി സരിഷ, ചെമ്പൂർ യൂണിറ്റ് പ്രസിഡന്റ് പ്രവീൺ, താന്നികുഴി ജനറൽ സെക്രട്ടറി അഖിൽ, സോന എന്നിവർ സംസാരിച്ചു.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര് ചെയ്യുന്നതുപോലെ നിങ്ങള് ദുഃഖിക്കാതിരിക്കാന്, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള് ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര് 27 മുതല് ഡിസംബര് 2 വരെ തുര്ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്പ്പിക്കാനും സഭയില് ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്ഷികത്തില് ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.