അനില് ജോസഫ്
ഭൂവനേശ്വര് (ഒഡീഷ) : ഇന്ത്യയിലെ ലത്തീന് ബിഷപ്പ്മാരുടെ 36-ാമത് പ്ലീനറി അസംബ്ലി ഒഡീഷയിലെ ഭൂവനേശ്വറില് ആരംഭിച്ചു. കട്ടക്- ഭവനേശ്വര് അതിരൂപതയിലെ എക്സിയം യൂണിവേഴ്സിറ്റിയിലാണ് അസംബ്ലി സംഘടിപ്പിച്ചിരിക്കുന്നത്. അസംബ്ലിയുടെ പ്രരംഭത്തില് നടന്ന ദിവ്യബലിക്ക് ഇന്ത്യയുടെ അപ്പോസ്തലിക് ന്യൂണ്ഷ്യോ ആര്ച്ച് ബിഷപ്പ് ലിയോ പോള്ഡോ ജിറേലി മുഖ്യ കാര്മ്മികനായി.
ആര്ച്ച് ബിഷപ്പ് ജോണ് ബാര്വ, കര്ദിനാള് ഫിലിപ്നേരി ഫെയരാവോ. കര്ദിനാള് ആന്റണി ബൂല, കര്ദിനാള് ഓസ്വാള്ഡ് ഗ്രേഷ്യസ് ആര്ച്ച് ബിഷപ്പ് അനില് കൂട്ടോ, ഫാ. സ്റ്റിഫന് ആലത്തറ തുടങ്ങിയവര് സഹകാര്മ്മികരായി.
വിവിധ രൂപതകളില് പുതുതായി നിയമിതരായ ബിഷപ്പുമാരെ അസംബ്ലി സ്വാഗതം ചെയ്യുകയും കോണ്ഫറന്സിലെ അന്തരിച്ച അംഗങ്ങള്ക്ക് ആദരാജ്ഞലി അര്പ്പിച്ച് മൗനം ആചരിക്കുകയും ചെയ്തു.
16 കമ്മീഷനുകളിലും, നാല് അപ്പോസ്തലേറ്റുകളിലും, 14 റീജിയണല് ബിഷപ്പ് കൗണ്സിലുകളിലും നിന്നുള്ള റിപ്പോര്ട്ടുകള് പ്ലീനറി സമ്മേളനം അവലോകനം ചെയ്യും, എപ്പിസ്കോപ്പല് കോണ്ഫറന്സിന്റെ പുതിയ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുക്കും.
132 രൂപതകളെയും 209 ബിഷപ്പുമാരെയും പ്രതിനിധീകരിക്കുന്ന സിസിബിഐ, ഏഷ്യയിലെ ഏറ്റവും വലിയ ദേശീയ എപ്പിസ്കോപ്പല് കോണ്ഫറന്സും ആഗോളതലത്തില് നാലാമത്തെ വലിയ കോണ്ഫറന്സുമാണ്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.