
ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: 50-Ɔο വാർഷികം ആഘോഷിക്കുന്ന ഭിന്നശേഷിക്കാരുടെ ഒളിംപിക്സിന് ഫ്രാൻസിസ് പാപ്പായുടെ ആശംസ. പരസ്പര ധാരണയിലും സൗഹൃദത്തിലും വളരാനുള്ള സവിശേഷ സാദ്ധ്യതയും അവസരവുമാണ് കളികൾ. ആയതിനാൽ, ചിക്കാഗോയിൽ ജൂലൈ 17- മുതൽ 21- വരെ നടക്കാൻ പോകുന്ന 2018-ലെ സ്പെഷ്യൽ ഒളിംപിക്സിലൂടെ സന്തോഷത്തിന്‍റെയും പ്രത്യാശയുടെയും വെളിച്ചം ലോകത്തിന് പ്രദാനംചെയ്യുമാറാകട്ടെ എന്ന് ആശംസിച്ചു.
ഭിന്നശേഷിക്കാർക്കുള്ള ഒളിംപിക്സ് പ്രസ്ഥാനത്തെ പിന്‍തുണയ്ക്കുന്നവർക്കും പാപ്പാ സന്തോഷവും സമാധാനവും നേർന്നു. ഭിന്നശേഷിക്കാരുടെ ഒളിംപിക് മത്സരത്തിന് 50 വയസ്സ് പൂർത്തിയാവുന്നു. സുവർണ്ണജൂബിലി ആഘോഷ കമ്മിറ്റിയുടെ പ്രതിനിധികളെയും പാപ്പാ അഭിവാദ്യംചെയ്തു.
27-Ɔο തിയതി ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് സ്ഥാപനത്തിന്‍റെ 50-Ɔο വാർഷികം ആഘോഷിക്കുന്ന സ്പെഷ്യൽ ഒളിംപിക്സിന്‍റെ പ്രതിനിധകളെ പാപ്പാ അഭിവാദ്യംചെയ്തത്.
ഭിന്നശേഷിയുള്ളവരുടെ ഒളിപിക്സ് ചിക്കാഗോയിൽ 1968-ലാണ് ആരംഭിച്ചത്. കായികാഭ്യാസത്തിന്‍റെ ചികിത്സാപരമായ ഗുണങ്ങൾ കണ്ടുകൊണ്ട് അമേരിക്കാരായ സാർജൻ ഷ്റിവർ, റോസ്മേരി കെന്നഡി, യൂനിസ് കെന്നഡി, പ്രസിഡന്‍റ് ജോൺ എഫ്. കെന്നഡി എന്നിവരുടെ നേതൃത്വത്തിലാണ് സ്പെഷ്യൽ ഒളിംപിക്സിന് തുടക്കമായത്. ചിക്കാഗോയിലെ ഈലനോയിൽ 1968-ൽ ആയിരുന്നു ഭിന്നശേഷിക്കാരുടെ ആദ്യ ഒളിംപിക്സ്.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.