Categories: Kerala

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ഭാരത കത്തോലിക്കാ സഭയിൽ ദളിത് വിഭാഗത്തിൽ നിന്ന് ആദ്യമായി കർദ്ദിനാളാൾ സ്ഥാനത്ത് അവരോധിക്കപ്പെട്ട വ്യക്തിയാണ് കർദ്ദിനാൾ ഡോ.ആന്റണി പൂള...

ജോസ് മാർട്ടിൻ

ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി പൂളയെ ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ക്യാമ്പസ് ഓഡിറ്റോറിയത്തിൽ നടന്ന ഭാരതത്തിലെ കത്തോലിക്കാ മെത്രാൻമാരുടെ സമ്മേളത്തിൽ വെച്ച് തെരഞ്ഞെടുത്തു. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് കാലാവധി പൂർത്തിയാക്കി ഒഴിഞ്ഞ സ്ഥാനത്താണ് ലത്തീൻ റീത്തിൽ നിന്നുള്ള കർദ്ദിനാൾ ഡോ.ആന്റണി പൂള തിരഞ്ഞെടുക്കപ്പെട്ടത്.

ആന്ധ്രപ്രദേശിലെ കുർണൂൽ രൂപതാംഗങ്ങളായ ആരോഗ്യമ്മ-ആന്റണി ദമ്പതികളുടെ മകനായി 1961 നവംബർ 15-ന് ജനിച്ച അദ്ദേഹം പോലുരു, പ്രകാശം, കുറനൂൽ പരിഷത്ത്, സെന്റ് മേരിസ് എന്നീ സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസവും കൃഷ്ണദേവരായ കോളേജിൽനിന്ന് ബി. കോം ബിരുദവും കരസ്ഥമാക്കി. അതിനുശേഷമാണ് സെന്റ് പോൾ സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ചത്. തുടർന്ന്, റോമിലെ ഉർബാനിയാന സർവ്വകലാശാലയിൽ നിന്ന് ഫിലോസഫിയിലും, തിയോളജിയിലും ബാച്ചിലർ ബിരുദങ്ങൾ കരസ്ഥമാക്കി.

1992 ഫെബ്രുവരി 20-ന് വൈദീകപട്ടം സ്വീകരിച്ച അദ്ദേഹത്തെ 2008-ൽ കുർനൂൽ രൂപതാധ്യക്ഷനായും 2020 നവംബർ 19 -ന് ഹൈദരാബാദ് അതിരൂപതയുടെ ആർച്ച് ബിഷപ്പായും 2022 ഓഗസ്റ്റ് 27-ന് കർദ്ദിനാളായും പരിശുദ്ധ പിതാവിനാൽ നിയമിതനായി. ഭാരത കത്തോലിക്കാ സഭയിൽ ദളിത് വിഭാഗത്തിൽ നിന്ന് ആദ്യമായി കർദ്ദിനാളാൾ സ്ഥാനത്ത് അവരോധിക്കപ്പെട്ട വ്യക്തിയാണ് കർദ്ദിനാൾ ഡോ.ആന്റണി പൂള.

vox_editor

Recent Posts

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

6 days ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

1 month ago