Categories: World

ഹഗിയ സോഫിയാ ബസലിക്കയായി തുടരണം; മിലാനിലെ ഇമാമും ഇറ്റലിയിലെ മുസ്‌ലീം വിഭാഗത്തിന്റെ പ്രസിഡന്റുമായ യാഹ്യാ പല്ലവിച്ചീനി

ഇത് തികച്ചും രാഷ്രീയപരമായ കണക്കുകൂട്ടലുകളും ഫലം...

സ്വന്തം ലേഖകൻ

മിലാൻ: ഹഗിയ സോഫിയാ ബസലിക്കയായി തുടരണമെന്നും, ആരാധനയ്ക്കുള്ള ഇടങ്ങൾ അങ്ങനെതന്നെ നിലനിറുത്തണമെന്നും മിലാനിലെ ഇമാമും ഇറ്റലിയിലെ മുസ്‌ലീം വിഭാഗത്തിന്റെ പ്രസിഡന്റുമായ യാഹ്യാ പല്ലവിച്ചീനി. ഹഗിയ സോഫിയയെ ഒരു മുസ്ളീം പള്ളിയാക്കാനുള്ള തുർക്കി പ്രസിഡന്റ് എർദോഗന്റെ തീരുമാനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് അദ്ദേഹം.

“ഇസ്‌ലാമിന്റെ ചരിത്രത്തിൽ, എപ്പോഴൊക്കെയാണോ ഒരു ഇസ്ലാം മതനേതാവ്/മത പണ്ഡിതൻ സിനഗോഗോ, മഠമോ, സെമിത്തേരിയോ സന്ദർശിച്ചത്, അപ്പോഴൊക്കെ ആ സ്ഥലങ്ങളുടെ സ്വത്വത്തെ ബഹുമാനിച്ചിരുന്നുവെന്ന് ഇമാം യാഹ്യാ പല്ലവിച്ചീനി പറഞ്ഞു. അതുകൊണ്ടുതന്നെ ഹഗിയ സോഫിയാ ബസലിക്കയായി തുടരണമെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ ഇസ്തംബൂളിൽ ധാരാളം മോസ്കുകൾ ഉണ്ടെന്നതും, അതിനായി പുതുതായൊരെണ്ണത്തിന്റെ ആവശ്യമില്ലെന്നും പറഞ്ഞ അദ്ദേഹം, ഇത് തികച്ചും രാഷ്രീയപരമായ കണക്കുകൂട്ടലുകളും ഫലം മാത്രമാണെന്നും ചൂണ്ടിക്കാട്ടി. ഞായറാഴ്ച ഫ്രാൻസിസ് പാപ്പാ പ്രകടിപ്പിച്ച ദുഃഖം തനിക്ക് ഉൾക്കൊള്ളാനാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 weeks ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

1 month ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

3 months ago