സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഈസ്താംബുളിലെ ‘ഹഗിയ സോഫിയ’ യുടെ മ്യൂസിയം പദവി എടുത്തുമാറ്റി ഒരു മുസ്ലിം പള്ളിയാക്കിയ തുർക്കി പ്രസിഡന്റിന്റെ തീരുമാനത്തെ അപലപിച്ച് ഫ്രാൻസിസ് പാപ്പ. “ഹഗിയ സോഫിയായെ ഓർത്ത് ഞാൻ വളരെ ഏറെ വേദനിക്കുന്നു” എന്നായിരുന്നു പാപ്പയുടെ വാക്കുകൾ. ഞായറാഴ്ചത്തെ മദ്ധ്യാഹ്ന കൂടിക്കാഴ്ചയിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.
“ഹഗിയ സോഫിയായെ ഓർത്ത് ഞാൻ വളരെ ഏറെ വേദനിക്കുന്നു” എന്ന് പറഞ്ഞപ്പോൾ ഫ്രാൻസിസ് പാപ്പയുടെ കണ്ഠം ഇടറുകയും, അല്പം നേരം വാക്കുക്കൾ കിട്ടാതെ വിഷമിക്കുകയും ചെയ്തത് ലോകം കണ്ടു. ചരിത്രത്തിൽ മുസ്‌ലിം സഹോദരങ്ങളെ ഇത്രയേറെ സ്നേഹിച്ച, അനുഭാവപൂർവം പരിഗണിച്ച പാപ്പാമാർ കാണില്ല, അതുകൊണ്ടു തന്നെയാകാം ഫ്രാൻസിസ് പാപ്പായുടെ കണ്ഠം ഇടറിയത്.
ഫ്രാൻസിസ് പാപ്പ മതൈക്യത്തിന് നൽകുന്ന പ്രാധാന്യം വളരെ വ്യക്തമാണ്, അക്കാരണത്താൽ പലരും പാപ്പായെ വിമർശിക്കുന്നതും കാണാം. എങ്കിലും, തെറ്റുകളെ ചൂണ്ടിക്കാട്ടാൻ ഒരിക്കലും അദ്ദേഹം മടിയോ കാട്ടിയിട്ടില്ല. ഉദാഹരണമായി, ഓട്ടോമൻ സാമ്രാജ്യം 1915-ൽ നടത്തിയ അർമേനിയൻ കൂട്ടക്കൊലയെ ‘വംശഹത്യ’യെന്നാണ് 2015-ലും, 2016-ലും പാപ്പാ വിശേഷിപ്പിച്ചത്. ഈ വിശേഷണം തുർക്കി ഭരണകൂടത്തെ പ്രകോപിപ്പിക്കുകയും, വത്തിക്കാനുമായുള്ള നയതന്ത്രബന്ധം അല്പം വഷളാവുകയും ചെയ്തിരുന്നു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.