ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: സ്ത്രീകൾക്കെതിരെ നീചമായൊരു ഉന്മാദം ഇന്നും സമൂഹത്തിൽ നിലനിൽന്നുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ.
വെള്ളിയാഴ്ച രാവിലെ ദിവ്യബലിയർപ്പിക്കവെ വചന വിചിന്തന സമയത്തതാണ്
പാപ്പാ ഇപ്രകാരം പ്രസ്താവിച്ചത്.
ഇന്നും സ്ത്രീകളെ ഉപഭോഗവസ്തുക്കളെപ്പോലെ കാണുന്ന രീതിയ്ക്ക് അറുതി വന്നിട്ടില്ലെന്നും, ടെലിവിഷൻ പരിപാടികളിലും, പത്രമാസികകളിലും സ്ത്രീകൾ ചിത്രീകരിക്കപ്പെടുന്നത് സൂപ്പർ മാർക്കറ്റിലെ ഉപയോഗ സാധനങ്ങളെപ്പോലെയാണെന്നും പാപ്പാ കുറ്റപ്പെടുത്തി. ഒരു തക്കാളിയോ ആപ്പിളോപോലെ എവിടെയും സ്ത്രീകളെ വിവസ്ത്രരാക്കിയും തരംതാഴ്ത്തിയും, അന്തസ്സില്ലാതെ ചിത്രീകരിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
പുരുഷനെപ്പോലെ തന്നെ സ്ത്രീയും ദൈവത്തിന്‍റെ ച്ഛായയിലും സാദൃശ്യത്തിലും അന്തസ്സിലും സൃഷ്ടിക്കപ്പെട്ടവളാണ്. അതിനാൽ ഒരിക്കലും സ്ത്രീയെ രണ്ടാം തരമായി കാണരുതെന്ന്, ക്രിസ്തുവിന്‍റെ പരസ്യജീവിത നിലപാടിനെയും പ്രബോധനത്തെയും ആധാരമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു.
സ്ത്രീകളെ നാം ഉപദ്രവിക്കുമ്പോൾ ദൈവത്തിന്‍റെ പ്രതിച്ഛായയെ മലീമസമാക്കുകയാണെന്ന് ഓർക്കണം. കാരണം, അങ്ങനെ ചെയ്യുന്നതുവഴി ക്രിസ്തു പഠിപ്പിച്ച സ്ത്രീത്വത്തിന്‍റെ അന്തസിന് കളങ്കം സംഭവിക്കുകയാണ്.
യേശുവിന് അമ്മയുണ്ടായിരുന്നു. അവിടുത്തെ പ്രേഷിതക്കൂട്ടായ്മയിൽ സ്ത്രീകൾ പങ്കുകാരായിരുന്നു. അവിടുത്തെ പരസ്യജീവിത കാലഘട്ടത്തിൽ നേരിട്ടും അല്ലാതെയും അവർ സഹായിച്ചിരുന്നു. പാർശ്വവത്ക്കരിക്കപ്പെട്ടവരും പാവങ്ങളും തരംതാഴ്ത്തപ്പെട്ടവരുമായ സ്ത്രീകളെ അവിടുന്ന് കൈപിടിച്ചുയർത്തിയെന്നും അവിടുത്തെ കാരുണ്യം അവരുടെ മേൽ സമൃദ്ധമായി വർഷിച്ചുകൊണ്ട് അവരുടെ അന്തസ്സു വീണ്ടെടുത്തുവെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
അതുപോലെതന്നെ, ക്രിസ്തു ചോദ്യം ചെയ്തതും എതിർത്തതും സ്ത്രീകളെ രണ്ടാംതരമായി കണ്ടിരുന്ന പഴയ സാമൂഹിക രീതിയെയാണ്. ക്രിസ്തുവാണ് അവളെ മോചിപ്പിക്കുന്നതെന്നും, അങ്ങനെയാണ് ‘സ്ത്രീകൾ ക്രിസ്തുവിനു മുൻപും ക്രിസ്തുവിനു ശേഷവും’ എന്ന രണ്ടു വ്യക്തമായ അവസ്ഥ ചരിത്രത്തിൽ സംഭവിച്ചതെന്നും നിരീക്ഷിക്കാവുന്നതാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.