Categories: India

സിസിബിഐ യില്‍ പുതിയ നിയമനങ്ങള്‍ || ഫാ.ഡൊമിനിക് പിന്‍റോ || സിസ്റ്റര്‍ ജെനിഫര്‍

സിസിബിഐയുടെ 94- ാമത് എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ നിയമനങ്ങള്‍.

സ്വന്തം ലേഖകന്‍

ബംഗളൂരു : സിസിബിഐ യുവജന കമ്മിഷന്‍ അസോസിയേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറിയായി ഫാ.ഡൊമനിക്കിനെയും ഹെല്‍ത്ത് അപ്പോസ്തലേറ്റിന്‍റെ കോ ഓഡിനേറ്ററായി സിസ്റ്റര്‍ ജെനിഫര്‍ ഫ്രഫുല്ലയെയും നിയമിച്ചു. സിസിബിഐയുടെ 94- ാമത് എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ നിയമനങ്ങള്‍.

ലഖ്നൗ രൂപതയില്‍ നിന്നുള്ള ഫാ.ഡൊമിനിക് പിന്‍റോ നിലവില്‍ ആഗ്ര റീജിയണല്‍ ബിഷപ്സ് കൗണ്‍സിലിന്‍റെ യുവജന കമ്മിഷന്‍റെ റീജിയണല്‍ ഡയറക്ടറാണ്.

1982 ഓഗസ്റ്റ് 13ന് കര്‍ണാടകയിലെ ബജ്പെയില്‍ ജനിച്ച ഫാ.ഡൊമിനിക് ലഖ്നൗവിലെ സെന്‍റ് പോള്‍സ് മൈനര്‍ സെമിനാരിയില്‍ നിന്നാണ് പൗരേഹിത്യ പഠനം ആരംഭിച്ചത്.നാഗ്പൂരിലെ സെന്‍റ് ചാള്‍സ് സെമിനാരിയില്‍ അദ്ദേഹം തത്ത്വശാസ്ത്രപരവും ദൈവശാസ്ത്രപരവുമായ കരസ്തമാക്കി.

2013 ഒക്ടോബര്‍ 20ന് ലക്നൗ രൂപതയില്‍ വൈദികനായി നിയമിതനായ ഫാ.ഡൊമിനിക് സഭയില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2014 മുതല്‍ 2018 വരെ രൂപതാ യുവജന മന്ത്രാലയത്തിന്‍റെ ഡയറക്ടറായിരുന്ന അദ്ദേഹത്തിന്‍റെ കാലയളവ് നൂതനമായ സംരംഭങ്ങളാലും നവീന ആശയങ്ങളാലും ശ്രദ്ധേയമായിരുന്നു.

 

 

ഹെല്‍ത്ത് അപ്പോസ്തലേറ്റിന്‍റെ കോ ഓഡിനേറ്ററായി നിയമിതയായ സിസ്റ്റര്‍ ജെനിഫര്‍ സിസ്റ്റേഴ്സ് ഓഫ് ദ മേഴ്സി ഓഫ് ഹോളി ക്രോസ് അംഗമാണ്

1974 ഡിസംബര്‍ 4ന് ജനിച്ച സിസ്റ്റര്‍ രവിശങ്കര്‍ ശുക്ലയില്‍
യൂണിവേഴ്സിറ്റി, ബാംഗ്ലൂരിലെ രാജീവ് ഗാന്ധി ഹെല്‍ത്ത് സയന്‍സ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ബിഎസ്സി, എംസി നഴ്സി നഴ്സിംഗും യുപിയിലെ വെങ്കിടേശ്വര യൂണിവേഴ്സിറ്റിയില്‍ നിന്ന് പിഎച്ച്.ഡിയും നേടി

 

 

 

 

 

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago