
അനിൽ ജോസഫ്
പത്തനംതിട്ട: പത്തനംതിട്ട മലങ്കര രൂപതയുടെ അധ്യക്ഷനായി ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് സ്ഥാനാരോഹണം ചെയ്തു. ഇന്നലെ രാവിലെ 8 മണിക്ക് കത്തീഡ്രല്‍ കവാടത്തില്‍ എത്തിച്ചേര്‍ന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ളീമിസ് ബാവായ്ക്കും പിതാക്കന്മാര്‍ക്കും സ്വീകരണം നല്‍കി. തുടര്‍ന്ന്, പ്രഭാത പ്രാര്‍ത്ഥനയും ആഘോഷമായ സമൂഹബലിയും നടന്നു.
വിശുദ്ധ കുര്‍ബാനയ്ക്ക് ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മുഖ്യകാര്‍മ്മികനായിരുന്നു. മലങ്കര സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ വചനസന്ദേശം നല്‍കി.
ആഘോഷമായ സമൂഹബലിക്കുശേഷം സാമുവല്‍ മാര്‍ ഐറേനിയോസ് പിതാവിന്‍റെ സുന്ത്രോണിസോ ശുശ്രുഷ നടന്നു. ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, എബ്രഹാം മാര്‍ യൂലിയോസ്, വിന്‍സെന്‍റ് മാര്‍ പൗലോസ്, ഫിലിപ്പോസ് മാര്‍ സ്തേഫാനോസ്, യൂഹന്നാനോന്‍ മാര്‍ തെയഡോഷ്യസ്, തോമസ് മാര്‍ അന്തോണിയോസ്, ബിഷപ്പ് സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, മാര്‍ മാത്യു അറക്കല്‍, മാര്‍ ജോസ് പുളിക്കല്‍, ബിഷപ്പ് ഡോ.ആര്‍.ക്രിസ്തുദാസ്, സഹോദരി സഭകളിലെ പിതാക്കന്മാര്‍, ജനപ്രതിനിധികള്‍, വിവിധ വികാരി ജനറല്‍മാര്‍, കോര്‍ എപ്പിസ്കോപ്പാമാര്‍, വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍, എന്നിവരും സന്നിഹിതരായിരുന്നു.
ആഗമനകാലം ഒന്നാം ഞായർ ആഗമനകാലം ആരംഭിക്കുന്നു. സമീപിക്കുക, നേരെ നടക്കുക, തിരികെ വരുക എന്നീ ആഹ്വാനങ്ങൾ ദൈവം, സഹജർ, ഹൃദയത്തിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
This website uses cookies.