
2 രാജാ. – 19:9-11,14-21,31-3
മത്താ. – 7:6,12-14
“മറ്റുള്ളവർ നിങ്ങൾക്കു ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു ചെയ്യുവിൻ.”
മനുഷ്യൻ ഒരു ദ്വീപല്ല മറിച്ച് ഒരു സമൂഹജീവിയാണ്. പരസ്പര സഹായത്താൽ ജീവിക്കേണ്ടവരാണ് മനുഷ്യർ. പരസ്പര സഹായമെന്നത് മറ്റുള്ളവർ നമ്മുടെ ആവശ്യങ്ങൾ ചെയ്തു തരണം എന്നത് മാത്രമല്ല. മറിച്ച്, മറ്റുള്ളവർ നമുക്ക് ചെയ്തുതരണമെന്ന് നാം ആഗ്രഹിക്കുന്ന കാര്യം നാം അവർക്ക് ചെയ്തുകൊടുക്കുകയും വേണമെന്നതാണ്. നമുക്ക് ആവശ്യമുള്ളത് പോലെ മറ്റുള്ളവർക്കും ആവശ്യങ്ങൾ ഉണ്ടെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ആ തിരിച്ചറിവിൽ നിന്നുകൊണ്ട് മറ്റുള്ളവരെ സഹായിക്കുമ്പോൾ നാം ആവശ്യപ്പെടാതെ തന്നെ മറ്റുള്ളവർ നമ്മുടെ ആവശ്യങ്ങളും ചെയ്തുതരും.
സ്നേഹമുള്ളവരെ, മാനുഷിക പരിമിതികൾ ഉള്ളവരായ നാം മറ്റുള്ളവരിൽ നിന്ന് സഹായം ആവശ്യപ്പെടുന്നവരും, ആവശ്യമുള്ളവരുമാണ്. മറ്റുള്ളവർ നമ്മുടെ ആവശ്യങ്ങൾ നടത്തിത്തരണമെന്ന് മാത്രം ആഗ്രഹിക്കാതെ നാം അവർക്ക് ആവശ്യമുള്ളത് ചെയ്തുകൊടുക്കുമ്പോൾ പരസ്പര ഐക്യവും, സഹകരണവും ഉണ്ടാകുന്നു. മറ്റുള്ളവർ സഹായിക്കുന്നില്ലായെന്ന പരാതിയും, പരിഭവവുമായി ജീവിക്കുമ്പോൾ നാം എത്രമാത്രം മറ്റുള്ളവരുടെ ആവശ്യങ്ങൾ കാണുകയും അവ ചെയ്യുവാൻ ശ്രമിക്കുന്നുയെന്നും ഓർക്കേണ്ടതുണ്ട്.
സ്വന്തം ആവശ്യങ്ങൾക്ക് മാത്രം വിലകല്പിക്കുകയും, മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് അവഗണിക്കുന്നതും പൈശാചിക ചിന്തയാണ്. എല്ലാവരുടെയും ആവശ്യങ്ങൾ ഒന്നായിരിക്കില്ല പക്ഷെ എല്ലാവർക്കും അവരുടേതായ ആവശ്യങ്ങൾ ഉണ്ട്. നമ്മുടെ ആവശ്യങ്ങക്ക് വിലകൽപ്പിക്കണ്ടായെന്നല്ല പറയുന്നത്, നമ്മുടെ ആവശ്യങ്ങൾ വിലകല്പിച്ചുകൊണ്ട് മറ്റുള്ളവരുടെ ആവശ്യങ്ങളെ ബഹുമാനിച്ച് അവരെ സഹായിക്കണമെന്നാണ് പറയുന്നത്.
സഹോദരന്റെ ആവശ്യങ്ങൾ നമ്മുടെ ആവശ്യങ്ങളായി കണ്ട് അവ നിറവേറ്റുമ്പോൾ നിത്യജീവനവകാശികളായി മാറും. നമുക്കുമാത്രമല്ല നമ്മുടെ സഹോദരങ്ങൾക്കും ആവശ്യങ്ങൾ ഉണ്ടെന്ന ബോധ്യത്തിൽ ജീവിക്കാനായി നമുക്ക് പരിശ്രമിക്കാം.
സ്നേഹനാഥ, മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ട് അവ നിറവേറ്റാൻ വേണ്ട മനസ്സ് ഞങ്ങൾക്ക് നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.