അനുരാജ് റോം
വത്തിക്കാന്‍ സിറ്റി:എന്നെ ഭയപ്പെടുത്തുന്ന ഒരു സാമൂഹ്യ മനോഭാവമാണ് പുരുഷമേധാവിത്വം. ആധുനിക സമൂഹത്തിൽ പോലും കണ്ടുവരുന്ന സ്ത്രീകളോടുള്ള അതിക്രമങ്ങൾ, ഇരകളോടുള്ള പെരുമാറ്റ ദൂഷണം, മനുഷ്യ കടത്ത്, ലാഭം കൊയ്യൽ, പരസ്യങ്ങളിലും മറ്റും വെറും ഒരു വസ്തുവായി മാത്രം ചുരുക്കൽ, നേരമ്പോക്കിനുള്ള ഉപാധിയാക്കൽ എന്നിവ വളരെ ദയനീയമാണ്.
സലമാങ്ക യൂണിവേഴ്സിറ്റിയിൽ സഭയുടെ സാമൂഹിക പ്രബോധന വിഭാഗം പ്രഫസർ മരിയ തെരേസ കോംറ്റേ യുടെ “സ്ത്രീകൾക്ക് ഫ്രാൻസിസ് പാപ്പാ നിർദ്ദേശിക്കുന്ന പത്ത് കാര്യങ്ങൾ” എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ ഫ്രാൻസിസ് മാർപാപ്പ എഴുതിയ വാക്കുകളാണിത്. തുടർന്ന് സഭയിൽ സ്ത്രീകളുടെ പങ്കിനെ പറ്റിയും അത് മെച്ചപ്പെടേണ്ട ആവശ്യകതയെയും പരാമർശിക്കുന്നു. എല്ലാ ക്രിസ്ത്യാനികളും വിളിക്കപ്പെട്ടിരിക്കുന്ന സഭാശുശ്രൂഷയിൽ തന്നെ സ്ത്രീകളുടെ കാര്യം വരുമ്പോൾ വഴുതി മാറുന്നത് പലപ്പോഴും അവരുടെ ഭാഗം ശുശ്രൂഷയിൽ നിന്നും അടിമത്വത്തിലേക്ക് താഴ്ന്നു പോകുന്നു.
കോംറ്റേ തന്റെ പുസ്തകത്തിലൂടെ ഫ്രാൻസിസ് പാപ്പായുടെ സ്ത്രീകളെക്കുറിച്ചുള്ള പ്രബോധനങ്ങൾ വിലയിരുത്തുകയാണ്.
ഫ്രാൻസിസ് പാപ്പാ സ്ത്രീകൾക്ക് സഭയിൽ, തീരുമാനങ്ങൾ എടുക്കുന്ന കൂരിയകളിലും, ക്രൈസ്തവ കൂട്ടായ്മകളിലും കുടുംബങ്ങളിലും, എവിടെയെല്ലാം തുടർച്ചയായി സ്ത്രീ അടിച്ചമർത്തപ്പെട്ടിരുന്നോ അവിടെയെല്ലാം, എല്ലാ തലത്തിലും സാന്നിദ്ധ്യം അറിയിക്കാനുള്ള വാതിൽ തുറന്നിട്ടിരിക്കുകയാണ് എന്ന് കോംറ്റെ വാദിക്കുന്നു.
ഫ്രാൻസിസ് പാപ്പായുടെ ഈ വാക്കുകൾ ലിംഗ സമത്വത്തിന് കൂടുതൽ തിരിച്ചറിവ് നൽകും. എന്നാൽ അത് ഒരിക്കലും ജീവശാസ്ത്രപരമായ വ്യത്യസ്തതയെ നിരാകരിക്കുന്നതല്ല. മറിച്ച് അതിന്റെ ആനുകൂല്യം മുതലാക്കി സ്ത്രീകളെ താഴ്ത്താതിരിക്കാൻ ആണ്. തന്റെ മുൻഗാമികൾ ചിന്തിച്ചതുപോലെ അദ്ദേഹവും, ശാസ്ത്ര സാംസ്കാരിക പുരോഗതിക്കനുസരിച്ച് മനുഷ്യനെക്കുറിച്ച് ആഴമായ പഠനം, സ്ത്രീകളെ മാത്രമല്ല പുരുഷന്റെയും വ്യക്തിത്വം സ്പഷ്ടമായി മനസ്സിലാക്കാൻ മനുഷ്യകുലത്തെ മുഴുവനായി ശുശ്രൂഷ ചെയ്യാൻ ആവശ്യമാണെന്ന് വിശ്വസിക്കുന്നു. ഈ ദിശയിൽ മുന്നേറാൻ നാമെല്ലാവരും ഒരു പുതുക്കിപണിയലിന് തയ്യാറാകണം. ഈ പുസ്തകം അത്തരത്തിലുള്ള ചിന്തകൾക്കും തിരിച്ചറിവി നും കാരണമാകട്ടെ എന്ന പ്രതീക്ഷയും പാപ്പാ പ്രകടിപ്പിക്കുന്നു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.