ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ആഗോള സഭയിലെ സമർപ്പിതരായ സ്ത്രീകൾക്കുള്ള കാലികവും നവവുമായ നിര്‍ദ്ദേശങ്ങള്‍ വത്തിക്കാൻ പ്രസിദ്ധപ്പെടുത്തി. “സഭയിലെ സമർപ്പിതരുടെ പ്രതിച്ഛായ” (Ecclesia Sponsae Imago) എന്ന പേരിലാണ് പുതിയ പ്രബോധനം പ്രകാശനം ചെയ്തത്.
ജൂലൈ 4-Ɔο തിയതി ബുധനാഴ്ച രാവിലെ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസിൽ കൂടിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രകാശനം. സന്ന്യസ്തരുടെ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ
സംഘത്തിന്‍റെ പ്രീഫെക്ട് ആർച്ചുബിഷപ്പ് ഹൊസ്സേ റോഡ്രിക്സ് കർബാലോയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്.
ഈ പ്രബോധനം സന്ന്യാസിനിമാരുടെ സഭയിലെ സമർപ്പണത്തെ മെച്ചപ്പെടുത്താനും, ഇന്നിന്‍റെ വെല്ലുവിളികളെ നേരിടാനും സഹായകമാണെന്ന് പ്രീഫെക്ട്, ആർച്ചുബിഷപ്പ് ഹൊസ്സെ കർബാലോ പറഞ്ഞു.
പ്രബോധനത്തിന്റെ രൂപഘടന ഇങ്ങനെയാണ് :
* ആമുഖം
* 3അദ്ധ്യായങ്ങൾ:
1) സന്ന്യാസിനിമാരുടെ ജീവിതതിരഞ്ഞെടുപ്പും, സാക്ഷ്യവും
2) പ്രാദേശിക അന്തർദേശിയ സഭകളിൽ സന്ന്യാസിനീ സമൂഹങ്ങളുടെ ഘടനയും പ്രവർത്തനരീതിയും.
3) സന്ന്യാസിനികളുടെ രൂപീകരണം – സമർപ്പണത്തിനു മുൻപും അതിനുശേഷവും
* ഉപസംഹാരം
സഭയുടെ നവമായ ഈ പ്രബോധനം സ്പാനിഷ്, ഇംഗ്ലിഷ്, ഇറ്റാലിയൻ, ഫ്രഞ്ച് ഭാഷകളിൽ വത്തിക്കാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില് സമാധാനം നല്കാനാണു ഞാന് വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന് നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന് എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.