
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ശ്രീലങ്കയിൽ സ്ഫോടനം നടന്ന ദേവാലയങ്ങൾ സന്ദർശിക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ഗവർന്മെന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ വന്ന ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കൻ പര്യടനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈസ്റ്റർ ദിനത്തിൽ സ്ഫോടനം നടന്ന സെന്റ് ആന്റണീസ് ദേവാലയം സന്ദർശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ പര്യടനം ജൂൺ ഒൻപതിനാണ് തീരുമാനിച്ചിരിക്കുന്നത്. മാലിദ്വീപ് സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ ശ്രീലങ്കൻ പര്യടനം. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം ഏറെ പ്രത്യേകിച്ച് അയൽരാജ്യമെന്ന നിലയിൽ പ്രധാനപെട്ടതാണെന്നും, രാജ്യം അതിനായി കാത്തിരിക്കുകയാണെന്നും ശ്രീലങ്കൻ പ്രസിഡന്റ് പറഞ്ഞു.
ശ്രീലങ്കൻ സന്ദർശനത്തിനുള്ള ക്ഷണത്തിന് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം പ്രസിഡന്റ് മൈത്രിപാലയ്ക്ക് നന്ദി അറിയിച്ചു. ശ്രീലങ്കയുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ സഹായവും ഇന്ത്യൻ ഭരണകൂടം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ശ്രീലങ്കയിലെ സ്ഫോടനപരമ്പരയെക്കുറിച്ചുള്ള അന്വേഷണത്തിന് ഇന്ത്യയുടെ ‘നാഷ്ണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി’ നിർണ്ണായകമായ സഹായം നൽകിവരുന്നുണ്ട്.
ശ്രീലങ്കയിൽ സ്ഫോടനം നടന്ന സ്ഥലങ്ങൾ സന്ദർശിക്കുന്ന ആദ്യ വിദേശരാഷ്ട്ര തലവനാണ് ഇന്ത്യൻ പ്രധാനമന്ത്രി.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.