ജോസ് മാർട്ടിൻ
എറണാകുളം: വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരെ പ്രതിഷേധവുമായി കാസ (Christian Association & Alliance for Social Action). സ്ത്രീകളുടെയും, പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന ആവശ്യവുമായാണ് CASA യുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച വൈകുന്നേരം 6.30-ന് കേരള ഹൈക്കോടതി ജംഗ്ഷനിൽ മെഴുകുതിരികൾ തെളിയിച്ചു പ്രതിഷേധിച്ചത്.
24-ഓളം കുത്തുകളേറ്റ് അതിദാരുണമായി കൊല്ലപ്പെട്ട പ്രായപൂർത്തിയാകാത്ത ഇവാ ആന്റെണിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടായിരുന്നു പ്രതിക്ഷേധ യോഗം തുടങ്ങിയത്. സ്ത്രീ സുരക്ഷയും, സ്ത്രീകളുടെ അന്തസ്സും കാത്തു സൂക്ഷിക്കുമെന്ന് ഉറപ്പുനൽകി അധികാരത്തിൽ കയറിയ ഇടതുപക്ഷസർക്കാർ, പ്രണയത്തിന്റെ ചതിക്കുഴിയിൽ വീഴുന്ന പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും, ഇവ ആന്റെണിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനുള്ള നടപടികൾ ദ്രുതഗതിയിലാക്കണമെന്നും ആവശ്യപ്പെട്ടു.
ബിഷപ്പ് മാത്യു പകലോമറ്റം CEFI, ഫാ. ജസ്റ്റിൻ MCBS, CASA പ്രസിഡന്റ് കെവിൻ പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന്, ഹൈകോർട്ട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മൗനജാഥ സെന്റ് മേരീസ് ബസിലിക്കയുടെ മുമ്പിൽ സമാപിച്ചു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.