Categories: Kerala

വൈദികന്റെ കൊലപാതകത്തിൽ ഞെട്ടിത്തരിച്ച് ജന്മനാട്

വൈദികന്റെ കൊലപാതകത്തിൽ ഞെട്ടിത്തരിച്ച് ജന്മനാട്

പെരുമ്പാവൂർ: ഫാ. സേവ്യർ തേലക്കാട്ടിന്റെ കൊലപാതകത്തിൽ ഞെട്ടിത്തരിച്ച് ജന്മനാടായ കൂവപ്പടി ചേരാനല്ലൂർ ഗ്രാമം. ബാല്യ, കൗമാരങ്ങൾ ചെലവിട്ട ചേരാനല്ലൂരിലെ ഓരോ നിവാസിയും അച്ചനെ വേദനയോടെ സ്മരിക്കുന്നു. ഫാ. സേവ്യറിന്റെ പിതാവ് പരേതനായ തേലക്കാട് പൗലോസ് കണ്ണൂർ വെള്ളാട് കരിമ്പൻചാലിലേക്കു കുടിയേറിയിരുന്നു. പൗലോസ്–ത്രേസ്യാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഫാ. സേവ്യർ.

അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ പൗലോസിന്റെ പിതാവ് ശൗരുവും അമ്മ അന്നവും ചേർന്നു ഫാ. സേവ്യറെ ചേരാനല്ലൂരിലേക്കു കൊണ്ടു വന്നു. ചേരാനല്ലൂർ ചർച്ച് യു.പി. സ്കൂളിലും കൂവപ്പടി ഗണപതി വിലാസം ഹൈസ്കൂളിലും വിദ്യാഭ്യാസം പൂർത്തിയാക്കി. വൈദിക സേവന കാലത്തു ചേരാനല്ലൂർ പള്ളിയിലെ ആരാധന സയബന്ധമായ കാര്യങ്ങൾക്കും മറ്റു പരിപാടികൾക്കും അതുപോലെ നാട്ടിലെ പൊതുപരിപാടികളിലും ഫാ. സേവ്യർ തേലക്കാട്ട് മുടങ്ങാതെ പങ്കെടുക്കുമായിരുന്നു.

ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുശോചിച്ചു

കൊച്ചി: മലയാറ്റൂർ തീർഥാടന കേന്ദ്രം റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിന്റെ മരണവാർത്ത ഏറെ ദുഃഖിപ്പിക്കുന്നുവെന്നു വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. എറണാകുളം – അങ്കമാലി അതിരൂപതാ ആസ്ഥാനമന്ദിരത്തി‍ൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരെ സന്ദർശിച്ച് അനുശോചനം അറിയിച്ചു. റെക്ടർ എന്ന നിലയിൽ മലയാറ്റൂർ തീർഥാടനകേന്ദ്രത്തിനു വേണ്ടി ഫാ. സേവ്യർ അർപ്പണബോധത്തോടെ ചെയ്ത സേവനങ്ങൾ മറക്കാനാവില്ല – ആർച്ച് ബിഷപ് പറഞ്ഞു.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 week ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago