ജോസ് മാർട്ടിൻ
തൊടുപുഴ /വെള്ളിയാമറ്റം: എസ്തോണിയയിലെ ടാർട്ടുവിൽ വച്ച് നടന്ന വേൾഡ് യൂണിവേഴ്സിറ്റിതല പവർലിഫ്റ്റിംങ്ങ് ചാമ്പ്യൻഷിപ്പിൽ ബിബിൻ ജോയി വാളിയാങ്കൽ വെള്ളി മെഡലോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 66 കിലോഗ്രാം വിഭാഗത്തിലായിരുന്നു ബിബിൻ പങ്കെടുത്തത്. വിജയപുരം ലത്തീൻ രൂപതയിലെ തൊടുപുഴ വെള്ളിയാമറ്റം സെന്റ് ജോസഫ് ഇടവകാംഗമാണ് ബിബിൻ ജോയി.
തൃശൂർ സെന്റ് തോമസ് കോളേജിൽ മൂന്നാം വർഷ ബി.എ. എക്കണോമിക്സ് വിദ്യാർത്ഥിയാണ് ബിബിൻ. 2017-18 ജൂനിയർ നാഷണൽ മീറ്റിൽ റെക്കോർഡോടെ സ്വർണ്ണ മെഡൽ നേടി സെക്കന്റ് സ്രോങ്മാൻ ഓഫ് ഇന്ത്യയും, ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ സിൽവർ മെഡലും നേടിയിരുന്നു.
2018-19 റെക്കോർഡോടെ ജൂനിയർ നാഷണൽ ഗോൾഡ് മെഡൽ നേടിക്കൊണ്ട് സ്ട്രോങ്ങ്‌മാൻ ഓഫ് ഇന്ത്യയായി. അതുപോലെ 2018 ൽ തന്നെ ആൾ ഇന്ത്യ അന്തർ സർവകലാശാല പവർലിഫ്റ്റിംങ്ങ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും കരസ്ഥമാക്കിയിട്ടുണ്ട്.
മെൽവിൻ വിൻസെന്റാണ് ബിബിൻ ജോയിയുടെ കോച്ച്. പിതാവ് ജോയ് മൈക്കിൾ, മാതാവ് എൽസി ജോയ്.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.