ജോസ് മാർട്ടിൻ
ആലപ്പുഴ: വിസിറ്റേഷൻ സന്യാസിനീ സഭാംഗം സിസ്റ്റർ മേരി അഗസ്റ്റ നിര്യാതയായി, 87 വയസായിരുന്നു. ലൂർദ് ഹോസ്പിറ്റൽ ചികിത്സയിലായിരുന്നു. മൃതസംസ്കാരം 7/2/22-ന് വൈകുന്നേരം 3 മണിക്ക് ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ ദേവാലയ സിമിത്തേരിയിൽ നടക്കു.
വിസിറ്റേഷൻ സന്യാസിനീ സഭയുടെ വിവിധ മഠങ്ങളിൽ സുപ്പീരിയറായും, ജനറൽ കൗൺസിലറായും, ജൂനിയർ സിസ്റ്റേഴ്സിന്റെ മിസ്ട്രസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതോടൊപ്പം ആലപ്പുഴ രൂപതയിലെ ഹോളി ഫാമിലി എൽ.പി.സ്കൂൾ കുന്നുമ്മ, സെന്റ് ഫ്രാൻസിസ് അസീസി എൽ.പി.സ്കൂൾ അർത്തുങ്കൽ, സെന്റ് ആൻറണീസ് എൽ.പി.സ്കൂൾ സൗദി, മാനേജർ സെൻറ് ജോസഫ്സ് ഹൈസ്കൂൾ പുന്നപ്ര എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
12/6/1955-ൽ വിസിറ്റേഷൻ സന്യാസിനീ സഭാംഗമായ സിസ്റ്റർ 68 വർഷകാലത്തെ തന്റെ സന്ന്യാസ ജീവിതത്തിലുടനീളം സന്യാസ അനുഷ്ഠാനങ്ങളിലും മറ്റും പുലർത്തിയ കൃത്യനിഷ്ഠ സഹ സന്യാസിനികൾക്ക് പ്രചോദനവും മാതൃകയുമായിരുന്നുവെന്ന് സഭാവക്താവ് കാത്തലിക് വോക്സ്സിനോട് പറഞ്ഞു.
ആലപ്പുഴ കാട്ടൂർ ഇടവകാംഗമായ പീറ്റർ പേരേരയുടെയും, ഏർണസ്റ്റനായുടെയും ഒൻപതു മക്കളിൽ എട്ടാമത്തെ മകളായ സിസ്റ്റർ അഗസ്റ്റ ആലപ്പുഴ രൂപതയിലെ സീനിയർ വൈദികൻ ഫാ. മരിയൻ ജോസ് പേരേരയുടെ സഹോദരിയാണ്.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.