വത്തിക്കാൻ സിറ്റി: ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസം വഴി ജീവിതം ധന്യമാക്കി മരണംവരിച്ച മുപ്പത്തിയഞ്ച് പേരെ ഫ്രാൻസിസ് പാപ്പ വിശുദ്ധ പദവിയിലേക്കുയർത്തി. ഇന്നലെ ഞായറാഴ്ച സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ബലിമധ്യേയാണ് മാര്‍പാപ്പ മൂന്നു കുട്ടികൾ ഉൾപ്പെടെ 35 പേരെ വിശുദ്ധരായി പ്രഖ്യാപിച്ചത്. ഇവരില്‍ ഭൂരിഭാഗം പേരും രക്തസാക്ഷിത്വം വരിച്ചവരാണ്. വിശുദ്ധ പദവി പ്രഖ്യാപനത്തിനു സാക്ഷ്യം വഹിക്കാന്‍ 35,000-ല്‍ അധികം വിശ്വാസികളാണ് വത്തിക്കാന്‍ ചത്വരത്തില്‍ തടിച്ചുകൂടിയത്.
1645ൽ ബ്രസീലിൽ ഡച്ച് കാല്‍വനിസ്റ്റുകളില്‍ നിന്നും മത മർദനത്തിനിരയായ മുപ്പതു പേർ ഇന്നലെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ഇവരില്‍ വൈദികരും അല്‍മായരും ഉള്‍പ്പെടുന്നു. ക്രൈസ്തവ വിശ്വാസം ത്യജിച്ച് പരമ്പരാഗത വിശ്വാസത്തിലേക്ക് തിരിച്ചു വരാൻ നിർബന്ധിതരായതിനെ തുടർന്ന് രക്തസാക്ഷിത്വം വരിച്ച മെക്സിക്കോയിലെ മൂന്നു കുട്ടികളെയും വിശുദ്ധരായി പ്രഖ്യാപിച്ചു.
1739 ൽ മരണമടഞ്ഞ സ്പെയിനിലെയും ഇറ്റലിയിലെയും വൈദികരാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മറ്റ് രണ്ട്പേര്‍. വിശുദ്ധ കിരീടം ചൂടിയ ഓരോ വിശുദ്ധരും സുവിശേഷത്തിന്റെ തിളങ്ങുന്ന സാക്ഷികളാണെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.