
ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ബാഹ്യമായ പ്രശ്നങ്ങളെക്കാള് വ്യക്തികളുടെ വിശ്വാസക്കുറവും ആന്തരികമായ പ്രതിസന്ധികളുമാണ് കുടുംബപ്രശ്നങ്ങള്ക്ക് കാരണമെന്ന് ഫ്രാന്സിസ് പാപ്പാ ചൂണ്ടിക്കാട്ടി. വത്തിക്കാന്റെ വിവാഹ കാര്യങ്ങള്ക്കായുള്ള നിയമവിഭാഗം (Rota Roman Judiciary) സംഘടപ്പിച്ച പഠനശിബരത്തില് പങ്കെടുത്തവരെ റോമിലെ ലാറ്ററന് ബസിലിക്കയില് വച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.
വിവാഹത്തിന്റെ ആഘോഷങ്ങള്ക്കും അപ്പുറത്തേയ്ക്ക് പിന്തുടരേണ്ട യാത്രയാണ് ദാമ്പത്യജീവിതമെന്നും, അതിനാൽ തന്നെ, ദമ്പതികളുടെ ജീവിതയാത്രയില് അവര്ക്കൊപ്പം ആത്മീയമായി പിന്തുടര്ന്നു സഹായിക്കുന്ന, അല്ലെങ്കില് കൂടെ നടക്കുന്ന ഒരു അജപാലന സംവിധാനം വളര്ത്തിയെടുക്കേണ്ടതത്യാവശ്യമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
അതുപോലെതന്നെ, യുവദമ്പതികളുടെ ജീവിതപ്രതസന്ധികളില് ഇടവകവികാരിമാരും മറ്റു അജപാനസംവിധാനങ്ങളും ഉത്തരവാദിത്വപൂര്ണ്ണമായി അവരെ സഹായിക്കേണ്ടതാണെന്നും, അതിന് ഇണങ്ങുന്ന വിധത്തില് കുടുംബങ്ങള് ഇടവകയെയും അജപാലകരെയും, അതിന്റെ പക്വമാര്ന്ന ഉപദേഷ്ടാക്കളെയും സമീപിക്കാന് സഹായകമാകുന്ന സംവിധാനങ്ങള് പ്രാദേശിക സഭകൾ രൂപീകരിക്കേണ്ടതാണെന്നും പാപ്പാ ആഹ്വാനം ചെയ്തു.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.