അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി: ഡിസംബര്‍ 24 ന് ഫ്രാന്‍സിസ് പാപ്പ ജൂബിലി വര്‍ഷവുമായി ബന്ധപ്പെട്ട് തുറക്കുന്ന വിശുദ്ധ വാതിലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂബലിവര്‍ഷത്തില്‍ അടച്ച വാതിലിന്‍റെ പരിശോധന വത്തിക്കാനില്‍ നടന്നു. കഴിഞ്ഞ ജൂബലിക്ക് ശേഷം അടച്ച വിശുദ്ധ വാതിലിന്‍റെ താക്കോലുകള്‍ ചുവര്‍ തുളച്ച് ഇരുമ്പ് പെട്ടിയില്‍ നിന്ന് പുറത്തെടുത്തു. ഇതോടെ ക്രിസ്മസ് രാവില്‍ നടക്കാന്‍ പോകുന്ന ചടങ്ങുകളുടെ ആകാംഷയിലാണ് വിശ്വാസി സമൂഹം. കഴിഞ്ഞ ജൂബിലി വര്‍ഷത്തില്‍ അടച്ച വാതില്‍ കേടുകൂടാതെ തന്നെ ഇരിക്കുന്നു എന്നതും പുതിയ വര്‍ഷത്തിനായി തുറക്കാന്‍ തയ്യാറാണെന്നുമുളള പരിശോധനകളുടെ ഭാഗമായാണ് ചടങ്ങുകള്‍.
കര്‍ദിനാള്‍ മൗറോ ഗാംബെറ്റിയുടെ പ്രാര്‍ത്ഥനയോടെയാണ് തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ഉളളില്‍ നിന്ന് വിശുദ്ധ കവാടം അടച്ച ചുവര്‍ ഇടിച്ച് കരുണയുടെ അവസാന ജൂബിലിയുടെ സമാപന ദിവസമായ 2016 നവംബര്‍ 20 ന് ഭിത്തിക്കുളളില്‍ അടച്ച ലോഹപ്പെട്ടി പുറത്തെടുത്തു. കര്‍ദ്ദിനാള്‍ ഗാംബെറ്റി, സകലവിശുദ്ധരുടെ ലിറ്റനി ആലപിച്ചു തുടങ്ങിയതോടെയാണ് ലോഹപെട്ടി വിശുദ്ധ വാതിലിനടുത്ത് നിന്ന് തുളച്ചെടുത്ത് വേര്‍തിരിച്ചടുത്ത് തുറന്നത്.
താക്കോലിനു പുറമേ, വിശുദ്ധ വാതിലിന്‍റെ കൈപ്പിടികള്‍, അത് അടച്ചതായി സാക്ഷ്യപ്പെടുത്തിയ രേഖയുടെ കടലാസ്, നാല് സ്വര്‍ണ്ണ ഇഷ്ടികകള്‍ എന്നിവയും പുറത്തെടുത്തു. ഡിക്കാസ്റ്ററി ഫോര്‍ ഇവാഞ്ചലൈസേഷന്‍റെ പ്രോപ്രീഫെക്റ്റ് ആര്‍ച്ച് ബിഷപ്പുമാരായ റിനോ ഫിസികെല്ലി, പൊന്തിഫിക്കല്‍ ആരാധനക്രമ പ്രീഫെക്ട് ഡീഗോ റാവേലി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു തുടര്‍ന്ന് ഇവ ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തിന് വേണ്ടി കൈമാറി.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.