മിക്കാ 6:1-4,6-8
മത്താ 12:38-42
“നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക.”
അഹന്തയും, അഹങ്കാരവും വെടിഞ്ഞു വിനയത്തോടുകൂടി ദൈവത്തിന്റെ സന്നിധിയിൽ ആയിരിക്കണമെന്ന് കർത്താവ് നമ്മെ ഓർമ്മപെടുത്തുകയാണ്. വിനയം ജീവിതത്തിൽ മുതൽകൂട്ടാക്കി ദൈവസ്നേഹത്തിലും, സഹോദരസ്നേഹത്തിലും കഴിയേണ്ടതുണ്ട്. ചെറിയവരിൽ ചെറിയവനായികൊണ്ട് ലോകത്തെ രക്ഷിക്കാനാണ് പിതാവായ ദൈവം തന്റെ പുത്രനെ ഭൂമിയിലേക്ക് അയച്ചത്. ലോകരക്ഷകനായ പുത്രൻ തന്റെ ഉത്തരവാദിത്വം നിറവേറ്റിയത് വിനയത്തോട് കൂടിതന്നെയാണ്. വിനയത്തിലൂടെ വിജയശ്രീലാളിതനായ ക്രിസ്തുവിന്റെ പാത പിന്തുടരുന്നവരായ നാം വിനയത്താലുള്ള ജീവിതമാണ് നയിക്കേണ്ടത്.
സ്നേഹമുള്ളവരെ, വിനയത്തോടുകൂടിയുള്ള ജീവിതം എല്ലാ നേട്ടങ്ങൾക്കും, അർഹതയ്ക്കും കാരണമാകുന്നു. വിനയത്തിലൂടെ എല്ലാ നന്മകളും സ്വന്തമാക്കാനായി നമുക്ക് സാധിക്കും. “നീതി പ്രവര്‍ത്തിക്കുക; കരുണ ; കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക.” എന്നതാണ് പിതാവായ ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്. എല്ലാം ദൈവത്തിന്റെ ദാനമാണെന്ന തിരിച്ചറിവോടുകൂടി ദൈവസന്നിധിയിൽ വിനീതനായി സമൂഹത്തിൽ നന്മകൾ ചെയ്ത് ജീവിക്കാനായി ശ്രമിക്കാം.
സ്‌നേഹനാഥ, അങ്ങേ സന്നിധിയിൽ വിനീതനായി ജീവിച്ച് സഹോദരങ്ങളിൽ അങ്ങേ മുഖം ദർശിക്കാനുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.