ഫാ.എ.എസ്.പോള്‍
മലയിന്‍കീഴ്: നെയ്യാറ്റിന്‍കര രൂപത വിദ്യാഭ്യാസ വര്‍ഷാചരണത്തിന്റെ ഭാഗമായി രൂപതയിലെ എല്ലാ ദേവാലയങ്ങളും വിവിധ പരിപാടികളുമായി മുന്നേറുമ്പോള്‍, ഈഴക്കോട് ലിയോ പോള്‍ഡ് ദേവാലയം “സ്റ്റൈല്‍” എന്ന ന്യൂതന ആശയം അവതരിപ്പിക്കുകയാണ്. ഈഴക്കോട് ഇടവകയും വിഴവൂര്‍, ചൂഴാറ്റുകോട്ട ഉപ ഇടവകകളും സംയുക്തമായി വിദ്യാഭ്യാസ വല്സര ത്തിന്റെ പ്രഥമ സംരംഭമായി രണ്ടാഴ്ച നീണ്ടു നില്ക്കുന്ന “Style (Study till you learn effectively) 2019” എന്ന വിദ്യാഭ്യാസ പരിപാടിയുമായി വ്യത്യസ്തമാകുന്നു.
Style 2019-ന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ – സീരിയല്‍ നടന് ടോം ജേക്കബ് 91- )o സങ്കീര്‍ത്തനം ഉരുവിട്ടു കൊണ്ട് നിർവഹിച്ചു. കുട്ടികളുടെ രൂപീകരണത്തില്‍ മാതാപിതാക്കളുടെ പങ്ക് അമൂല്യമാണെന്നും, കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരുന്നത് മാതാപിതാക്കളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതേസമയം, ജോലി കിട്ടിയാല്‍ നിറുത്തേണ്ടതല്ല വിദ്യാഭ്യാസമെന്നും, അറിവിനു വേണ്ടിയും ജീവിത മൂല്യങ്ങള്‍ക്കു വേണ്ടിയും പഠനം തുടരണമെന്നും അധ്യക്ഷ പ്രസംഗത്തില്‍ ഇടവക വികാരി ഫാ.എ.എസ്.പോള്‍ ആഹ്വാനം ചെയ്തു.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സംഗീതം, സംഗീത ഉപകരണം, പഠനരീതികള്‍, അഭിരുചി പോഷണം, ഡ്രോയിംഗ് എന്നിവയുടെ അടിസ്ഥാന പാഠങ്ങളും ഹീബ്രൂ, ഗ്രീക്ക്, തമിഴ് എന്നിവയുടെ ലിപികളും ഇന്‍ഡോര്‍ ഗെയിംസ് തുടങ്ങിയവയാണ് സ്റ്റൈൽ 2019-നെ ശ്രദ്ധേയമാകുന്നത്.
മൂന്ന് ഇടവകകളിലെയും കൗണ്‍സില്‍ അംഗങ്ങളും വിദ്യാഭ്യാസ- വചന ബോധന പ്രതിനിധികളും സംരംഭത്തിന് സഹകാരികളാകുന്നു. ഉദ്ഘാടന സമ്മേളനത്തിന് ഈഴക്കോട് ഇടവക കൗണ്‍സില്‍ സെക്രട്ടറി സജുലാല് സ്വാഗതവും, സ്റ്റൈല്‍ 2019 കണ്‍വീനര്‍ ഷാജികുമാര്‍ നന്ദിയും അർപ്പിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.