Categories: Diocese

വിദ്യാഭ്യാസത്തിലൂടെ പ്രഗത്ഭരായ യുവാക്കളെ വാര്‍ത്തെടുത്താലേ രാജ്യത്തിന് പുരോഗതി ഉണ്ടാവൂ; വൈസ് ചാന്‍സിലര്‍

വിദ്യാഭ്യാസത്തിലൂടെ പ്രഗത്ഭരായ യുവാക്കളെ വാര്‍ത്തെടുത്താലേ രാജ്യത്തിന് പുരോഗതി ഉണ്ടാവൂ; വൈസ് ചാന്‍സിലര്‍

അനിൽ ജോസഫ്

വെളളറട: വിദ്യാഭ്യാസത്തിലൂടെ പ്രഗത്ഭരായ യുവാക്കളെ വാര്‍ത്തെടുത്താലേ സംസ്ഥാനത്തിനും രാജ്യത്തിനും പുരോഗതി ഉണ്ടാവൂ എന്ന് കേരള യുണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ വി.പി.മഹാദേവന്‍ പിളള. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ സംസ്ഥാനം മികവുറ്റതാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. വാഴിച്ചല്‍ ഇമ്മാനുവല്‍ കോളജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിലെ യുവാക്കള്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമൂഹ്യ പ്രതിബദ്ധത ഉളളവരാണെന്നും, പ്രളയത്തിന്റെ കാലത്ത് യുവാക്കളുടെ പ്രവര്‍ത്തനം മാതൃകാ പരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം അനുഗ്രഹ പ്രഭാഷണം നടത്തി. കോളജ് മാനേജര്‍ മോണ്‍.ജി.ക്രിസ്തുദാസ്, എംഎല്‍എ സി.കെ.ഹരീന്ദ്രന്‍, മുന്‍ സ്പീക്കര്‍ എന്‍.ശക്തന്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ.ജെ.വിജയകുമാര്‍, മുന്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ.പി.രാജേഷ് കുമാര്‍, കാട്ടാക്കട റീജന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍, കോളജ് ബര്‍സാര്‍ ഫാ.ഷാജ്കുമാര്‍, പേയാട് സെന്റ് സേവ്യേഴ്സ് സെമിനാരി റെക്ടര്‍ ഡോ.ക്രിസ്തുദാസ് തോംസണ്‍, ഫാ.ജറാള്‍ഡ് മത്യാസ്, വാര്‍ഡ് മെമ്പര്‍ മിനി വിജയന്‍, പിടിഎ പ്രസിഡന്‍റ് ഷാജി വില്‍സന്‍, സി.നാരായണ പിളള, ബൈജു വി.എല്‍., കോളജ് യൂണിയന്‍ ചെയര്‍മാന്‍ ഹേമന്ത് എച്ച്.എസ്., വൈസ് ചെയര്‍ പേഴ്സണ്‍ നന്ദിജ എസ്., പ്രൊഫസര്‍മാരായ സനല്‍കുമാര്‍ സി., സെല്‍വിന്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയുടെ ആശംസാസന്ദേശം യോഗത്തില്‍ റവ.ഡോ.ക്രിസ്തുദാസ് തോംസണ്‍ വായിച്ചു.

vox_editor

Recent Posts

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

2 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

4 days ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

5 days ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

6 days ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

7 days ago

സ്നേഹത്തിലും സത്യത്തിലും അധിഷ്ഠിതമായ കൂട്ടായ്മ കെട്ടിപ്പടുക്കണം: പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സഭയുടെ രണ്ട് തൂണുകളായ വിശുദ്ധ പത്രോസിന്‍റെയും, വിശുദ്ധ പൗലോസിന്‍റെയും തിരുനാള്‍ ആഘോഷിക്കുന്ന ജൂണ്‍…

7 days ago