സ്വന്തം ലേഖകൻ
ന്യൂഡല്ഹി: ക്രൈസ്തവ സമൂഹത്തിന്റെ പാവന കൂദാശയായ കുമ്പസാരത്തിനെതിരെ കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയില് ലേഖനം പ്രസിദ്ധീകരിച്ചതില് ദേശീയ ന്യൂനപക്ഷ കമ്മീഷന് വിശദീകരണം തേടി.
ലേഖനത്തില് കുമ്പസാരത്തെ വികലമായും പരിഹാസ്യമായും ചിത്രീകരിച്ചുവെന്നുമുള്ള പരാതിയിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന് സംസ്ഥാന ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്.
കെ.സി.ബി.സി. പ്രസിഡന്റ് ആര്ച്ച് ബിഷപ്പ് ഡോ. സൂസപാക്യമാണ് നേരത്തെ പരാതി സമര്പ്പിച്ചത്. വിജ്ഞാന കൈരളിയില് പ്രസിദ്ധീകരിച്ച ലേഖനം കത്തോലിക്കാ വിശ്വാസികള്ക്ക് വേദനയും പ്രതിഷേധവുമുണ്ടാക്കിയെന്നാണു പരാതി.
പരാതിയില് ദേശീയ ന്യൂനപക്ഷ കമ്മീഷന് ഉപാധ്യക്ഷന് ജോര്ജ് കുര്യനാണ് നടപടിക്ക് നിര്ദേശം നല്കിയത്. വിഷയത്തില് നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം മറുപടി നല്കണമെന്നാണ് ചീഫ് സെക്രട്ടറിയോട് നിര്ദേശിച്ചിരിക്കുന്നത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.