സ്വന്തം ലേഖകന്
വത്തിക്കാന് സിറ്റി: ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും കുടുംബങ്ങളുടെ മധ്യസ്ഥയുമായ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ ഫ്രാന്സിസ് പാപ്പാ വിശുദ്ധയായി പ്രഖ്യാപിച്ചു.
മറിയം ത്രേസ്യ ഉള്പ്പെടെ അഞ്ച് പേരെയാണ് ഫ്രാന്സിസ് പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. കര്ദിനാള് ഹെന്ട്രി ന്യൂമാന്, സിസ്റ്റര് ജിയൂസി പിന്നാ വന്നിനി, സിസ്റ്റര് മാര്ഗരറ്റ് ബേയ്സ, സിസ്റ്റര് ഡയല്സ് ലോപ്പസ് പോന്തേസ് എന്നിവരെയാണ് ഇന്ത്യന് സമയം ഉച്ചയ്ക്ക് ഇന്ത്യന് സമയം 1.30 ന് നടന്ന ശുശ്രൂഷയില് വച്ചാണ് ഫ്രാന്സിസ് പാപ്പാ നാമകരണം നിര്വഹിച്ച് വിശുദ്ധരായി ഉയര്ത്തിയത്.
ചടങ്ങുകളില് സഹകാര്മ്മികരായി മറിയം ത്രേസ്യയുടെ രൂപതാധ്യക്ഷന് ഇരിങ്ങാലക്കുട ബിഷപ്പ് മാര് പോളി കണ്ണൂക്കാടന് സഹകാര്മ്മികനായി. അഞ്ചു പേരില് മൂന്നാമതായാണ് മറിയം ത്രേസ്യയുടെ പേര് വിളിച്ചത്. വിശുദ്ധരുടെ കാര്യാലയത്തിന് പ്രീഫെക്ടായ കര്ദ്ദിനാള് ആഞ്ജലോ ജിയോവാനി വെച്ചു, തൃശൂര് ആര്ച്ച് ബിഷപ്പ് മാര് ആന്ഡ്രൂസ് താഴത്ത്, പാലക്കാട് ബിഷപ്പ് മാര് ജേക്കബ് മനത്തോടത്ത്, സിബിസിഐ പ്രസിഡന്റ് കര്ദിനാള് ഓസ്വാള്ഡ് ഗ്രേഷ്യസ്, സീറോ മലബാര് സഭ മേജര് ആര്ച്ച് ബിഷപ്പ് മാര് ജോര്ജ് ആലഞ്ചേരി എന്നിവരും, 44 ബിഷപ്പുമാരും തിരുകർമ്മങ്ങളിൽ സംബന്ധിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.