സ്വന്തം ലേഖകൻ
വത്തിക്കാൻ: വത്തിക്കാൻ മാധ്യമകാര്യാലയത്തിന്‍റെ പ്രീഫെക്ട് മോൺസിഞ്ഞോർ ഡാരിയോ വിഗനോ രാജിവച്ച് സ്ഥാനമൊഴിഞ്ഞു.
2015-ൽ ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍റെ എല്ലാ മാധ്യമ വിഭാഗങ്ങളെയും ഏകോപിപ്പിച്ച് രൂപപ്പെടുത്തിയ വത്തിക്കാൻ മാധ്യമ കാര്യാലയത്തിന്‍റെ മേധാവിയായി തെരെഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രീഫെക്ടാണ് മോൺ. ഡാരിയോ വിഗനോ. വളരെകാലമായി വ്യത്യസ്ത സ്ഥാപനങ്ങളായി പ്രവർത്തിച്ചിരുന്ന വത്തിക്കാന്റെ ടെലിവിഷൻ, റേഡിയോ, പ്രസ്സ്, മറ്റു പ്രസിദ്ധീകരണങ്ങൾ, പത്രം, വെബ് സൈറ്റ്, ഫോട്ടോഗ്രാഫിക് വിഭാഗങ്ങളെ ഒന്നിപ്പിച്ചത് വത്തിക്കാന്റെ മാധ്യമ ലോകത്തിന് പുത്തൻ ഉണർവ് സമ്മാനിച്ചു എന്നതിൽ സംശയമില്ല.
ബ്രസീൽ സ്വദേശിയായ മോൺ. ഡാരിയോ വിഗനോ ആശയവിനിമയ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
പാപ്പാ ഫ്രാൻസിസിന്‍റെ രചനകളുടെ ശേഖരത്തിന് ആമുഖം നൽകുവാൻ വേണ്ടി ബെനഡിക്ട് പാപ്പയിൽ നിന്നും സന്ദേശം വാങ്ങിയിരുന്നു. എന്നാൽ അൽപ്പം വിമർശനാത്മകമായി എഴുതിയിരുന്ന ഒരു ഭാഗം മാറ്റി ദേദഗതിവരുത്തിയാണ് വാര്‍ത്താസമ്മേളനത്തിൽ പ്രസിദ്ധപ്പെടുത്തിയത്. ഇതു സംബന്ധിച്ച് രാജ്യാന്തരതലത്തിൽ വാർത്താ ഏജൻസികൾ ഉയർത്തിയ പ്രതിഷേധമാണ് വിരമിക്കുന്നതിന് കാരണമായത്.
രാജിക്കത്ത് ഫ്രാന്‍സിസ് പാപ്പാ അംഗീകരിക്കുകയും ചെയ്ത സേവനങ്ങൾക്ക് കത്തിലൂടെ നന്ദിപറയുകയുംചെയ്തു.
മറ്റൊരാളെ ഫ്രാന്‍സിസ് പാപ്പാ നിയോഗിക്കുംവരെ ഇപ്പോൾ മാധ്യമ കാര്യാലയത്തിന്‍റെ സെക്രട്ടറിയായി പ്രവർത്തിക്കുന്ന അർജന്‍റീനക്കാരനായ, മോൺസിഞ്ഞോർ ലൂച്ചോ അഡ്രിയാൻ റുയിത്സിനാണ് മാധ്യമങ്ങളുടെ ഉത്തരവാദിത്തം. ഇദ്ദേഹം സാന്താ ക്രോച്ചെ (Holy Cross) പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിലെ കമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് പ്രൊഫസർ കൂടിയാണ്.
സ്വന്തം ലേഖകന് പാല: പാലയില് കാത്തലിക് കൗണ്സില് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്മാര് ഭരണങ്ങാനം വിശുദ്ധ അല്ഫോണ്സാ തീര്ഥാടന കേന്ദ്രത്തില്…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന് തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന് ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി: മലങ്കര മാര്ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില് കൂടിക്കാഴ്ച നടത്തി.…
This website uses cookies.