
വത്തിക്കാന് സിറ്റി : ചരിത്രത്തിലാദ്യം വത്തിക്കാനില് വനിതാ പ്രീഫെക്ടായി സിസ്റ്റര് സിമോണ ബ്രാംബില്ലയെ ഫ്രാന്സിസ് പാപ്പ നിയമിച്ചു. ഡിക്കാസ്ട്രി ഫേര് ദി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കോണ്സക്രേറ്റഡ് ലൈഫ് ആന്ഡ് സൊസൈറ്റി അപ്പോസതലികിന്റെ പ്രീഫെക്ടായാണ് പാപ്പയുടെ ചരിത്ര നിയമനം.
60 വയസിലേക്കെത്തുന്ന സിസ്റ്റര് സിമോണ ബ്രാംബില്ല കണ്സലാറ്റ മിഷനറിമാരുടെ സുപ്പീരിയര് ജനറലായി സേവനമനുഷ്ഠിച്ചിട്ടുളള സന്യാസിനിയാണ്.
സഭ ഇന്ന് പ്രത്യക്ഷീകരണ തിരുനാള് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പാപ്പയുടെ ഈ നിയമനം
2023 ഒക്ടോബര് 7 മുതല് ഇതേ ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു സിസ്റ്റര് .
മൊസാംബിക്കിലെ മിഷനറി അനുഭവം ഉള്പ്പെടുന്ന ഒരു പശ്ചാത്തലം സിസ്റ്റര് സിമോണ ബ്രാംബില്ലയ്ക്കുണ്ട്. സന്യാസ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് നഴ്സായി സിസ്റ്റര് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2019 ജൂലൈ 8ന്, പാപ്പ ആദ്യമായി ഏഴ് വനിതകളെ ഡിക്കാസ്റ്ററി ഫോര് കോണ്സെക്രറ്റഡ് ലൈഫ് ആന്ഡ് സൊസൈറ്റിസ് ഓഫ് അപ്പോസ്തോലിക് ലൈഫിന്റെ അംഗങ്ങളായി നിയമിച്ചിരുന്നു. തുടര്ന്ന് സിസ്റ്റര് ബ്രാംബില്ലയെ ഡികാസ്റ്ററി സെക്രട്ടറിയായും ഇപ്പോള് പ്രിഫെക്റ്റായും തിരഞ്ഞെടുക്കുകയായിരുന്നു.
ഫ്രാന്സിസ് പാപ്പ സഭാതലവനായി എത്തിയതിന് ശേഷം വത്തിക്കാനിലെ സുപ്രധാന ചുമതലകളില് വനിതകളെ നിയമിച്ച് സഭയില് വലിയ മാറ്റത്തിന് തുടക്കം കുറിച്ചിരുന്നു. 2013 മുതല് 2023 വരെയുള്ള കാലയളവില് വനിതകളുടെ എണ്ണത്തിലെ ശതമാനം 19.2% ല് നിന്ന് 23.4% ആയി ഉയര്ന്നിട്ടുണ്ട്.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.