സ്വന്തം ലേഖകന്
വത്തിക്കാന് സിറ്റി : ക്രിസ്മസിന് മുന്നോടിയായി വത്തിക്കാന് ചത്വരത്തില് ഉയര്ത്തുന്ന ക്രിസ്മട്രീയുടെ ഒരുക്കങ്ങള് വത്തിക്കാന് ചത്വരത്തില് ആരംഭിച്ചു. ക്രൈയ്ന് ഉപയോഗിച്ചാണ് ക്രിസ്മസ് ട്രീ ഉറപ്പിച്ചത്.
ക്രിസ്തുമസിന്റെ വരവ് അറിയിച്ച് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില് ഡിസംബര് 7 നാണ് പുല്ക്കൂടും ട്രീയും അനാവരണം ചെയ്യുക. ഡിസംബര് 7 ന് വൈകുന്നേരം 6:30 ന് നടക്കുന്ന പരിപാടിക്ക് വത്തിക്കാന് സിറ്റി ഗവര്ണറേറ്റ് പ്രസിഡന്റും സെക്രട്ടറി ജനറലുമായ കര്ദ്ദിനാള് ഫെര്ണാണ്ടോ വെര്ഗസ് അല്സാഗയും വത്തിക്കാന് സിറ്റി സ്റ്റേറ്റ് ഗവര്ണറേറ്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റര് റാഫേല്ല പെട്രിനിയും നേതൃത്വം നല്കും. നൂറുകണക്കിന് ആളുകള് കാഴ്ചക്കാരായി എത്തുമെന്നാണ് കരുതുന്നത്.
ഇറ്റാലിയന് നഗരമായ ട്രെന്റിനോയിലെ ലെഡ്രോയില് നിന്നാണ് വത്തിക്കാന് ഈ വര്ഷത്തെ ക്രിസ്തുമസ് ട്രീ കൊണ്ടുവന്നത്. 29 മീറ്റര് ഉയരമുള്ള ട്രീയും തിരുപിറവി രംഗമുള്ള പുല്കൂടും കര്ത്താവിന്റെ ജ്ഞാനസ്നാന തിരുനാളിനോട് അനുബന്ധിച്ച് 2025 ജനുവരി 12 ഞായറാഴ്ച വരെ വത്തിക്കാനില് പ്രദര്ശിപ്പിക്കും. ഇറ്റലിയിലെ ഗോറിസിയ പ്രവിശ്യയിലെ മുനിസിപ്പാലിറ്റിയായ ഗ്രാഡോയില് നിന്നുള്ളവര് ഒരുക്കുന്ന പുല്ക്കൂടാണ് ഈ വര്ഷം സെന്റ് പീറ്റേഴ്സ് സ്ക്വയറില് സ്ഥാപിക്കുന്നത്.
ഉണ്ണിയേശുവിന്റെ ജനനം കൂടാതെ ദൈനംദിന ജീവിതത്തില് നിന്നുള്ള വിവിധ രംഗങ്ങളും പുല്കൂട്ടില് ദൃശ്യമാക്കുമെന്നാണ് അധികൃതര് അറിയിച്ചിരിക്കുന്നത്. പ്രൊഫഷണലുകളും, കലാകാരന്മാരും വിവിധ മേഖലകളില് കഴിവ് തെളിയിച്ചിട്ടുള്ള നാല്പ്പതോളം പേരാണ് ഇത്തവണത്തെ വത്തിക്കാനിലെ തിരുപിറവി ദൃശ്യത്തിനായി കഠിനാധ്വാനം ചെയ്യുന്നത്. 3ഉ പ്രിന്ററുകള് ഉപയോഗിച്ച് നിര്മ്മിച്ച സസ്യജാലങ്ങളുടെ ദൃശ്യം ഇത്തവണ കാഴ്ചയുടെ പുതിയ ദൃശ്യ വിരുന്ന്! പകരുമെന്ന് സൂചനയുണ്ട്.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.